അലക്സാണ്ട്രിയാ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം

കിഴക്കൻ ഓർത്തഡോക്സ് പാത്രിയാർക്കാസനം
(അലക്സാണ്ട്രിയൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഒരു സ്വയംശീർഷക പാത്രിയർക്കാസനമാണ് അലക്സാണ്ട്രിയായുടെയും ആഫ്രിക്ക മുഴുവന്റെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം (ഗ്രീക്ക്: Πατριαρχεῖον Ἀλεξανδρείας καὶ πάσης Ἀφρικῆς; പാത്രിയാർക്കെയൊൻ അലക്സാൻഡ്രേയസ് കായ് പസേസ് ആഫ്രിക്കെസ്), അഥവാ അലക്സാണ്ട്രിയയുടെ ഗ്രീക്ക് ഓർത്തഡോക്സ് സഭ.

മുദ്ര
അലക്സാണ്ട്രിയയുടെയും ആഫ്രിക്ക മുഴുവന്റെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം
ഇവാൻഗെലിസ്മോസ് പാത്രിയാർക്കൽ കത്തീഡ്രൽ, അലക്സാണ്ട്രിയ, ഈജിപ്ത്
വിഭാഗംകിഴക്കൻ ഓർത്തഡോക്സ്
വീക്ഷണംഗ്രീക്ക് ഓർത്തഡോക്സ്
മതഗ്രന്ഥംസപ്തതി, പുതിയ നിയമം
ദൈവശാസ്ത്രംകിഴക്കൻ ഓർത്തഡോക്സ് ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
അലക്സാണ്ട്രിയാ
പാത്രിയർക്കീസ്
തിയദോറോസ് രണ്ടാമൻ
ഭാഷഗ്രീക്ക്, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്വാഹിലി, യോറുബാ മറ്റ് പല ആഫ്രിക്കൻ ഭാഷകളും
മുഖ്യകാര്യാലയംകെയ്റോ, ഈജിപ്ത്
ഭരണമേഖലആഫ്രിക്ക
സ്ഥാപകൻഅപ്പസ്തോലനും സുവിശേഷകനുമായ മർക്കോസ്
സ്വതന്ത്രംഅപ്പസ്തോലിക കാലഘട്ടം
അംഗീകാരംകിഴക്കൻ ഓർത്തഡോക്സ്
ഉരുത്തിരിഞ്ഞത്അലക്സാണ്ട്രിയാ പാത്രിയർക്കാസനത്തിൽ നിന്ന്
അംഗങ്ങൾ500,000 - 1.5 ദശലക്ഷം[1][2][3][4][5]
വെബ്സൈറ്റ്www.patriarchateofalexandria.com

ഈജിപ്തിൽ ആസ്ഥാനമായുള്ള കിഴക്കൻ ഓർത്തഡോക്സ് സഭയാണ് ഇത്. അവിടെ പ്രവർത്തിക്കുന്ന അലക്സാണ്ട്രിയായുടെ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കാസനത്തിൽ നിന്ന് വേർതിരിച്ചറിയാൻ നിലവിൽ ഇതിനെ അലക്സാണ്ട്രിയയുടെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം എന്ന് വിളിക്കുന്നു. ഒട്ടോമൻ സമ്രാജ്യത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭ അഥവാ മെൽക്കായ സഭയുടെ ഭാഗം എന്ന നിലയിൽ മുമ്പ് അലക്സാണ്ട്രിയയിലെ മെൽക്കായ പാത്രിയാർക്കാസനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 451ൽ റോമൻ സാമ്രാജ്യ സഭയിൽ നടന്ന കാൽക്കിദോനിയാ സൂനഹദോസിനെ തുടർന്നാണ് അലക്സാണ്ട്രിയൻ പാത്രിയാർക്കാസനം കോപ്റ്റിക്ക്, ഗ്രീക്ക് ശാഖകളായി പിരിഞ്ഞത്. അലക്സാണ്ട്രിയയിലെ ക്രിസ്തുമത സ്ഥാപകനായി പരമ്പരാഗതമായി അറിയപ്പെടുന്ന മർക്കോസ് സുവിശേഷകന്റെ ഓർമ്മ എന്ന നിലയിൽ മർക്കോസിന്റെ സിംഹചിഹ്നം ആണ് ഈ സഭ ഔദ്യോഗിക മുദ്രയായി ഉപയോഗിച്ച് വരുന്നു.

പാത്രിയാർക്കീസ് തിയദോർ രണ്ടാമൻ ആണ് നിലവിൽ ഈ സഭയുടെ തലവൻ. അലക്സാണ്ട്രിയയിലെ മംഗളവാർത്തയുടെ കത്തീഡ്രൽ എന്നും ഇവാൻഗെലിസ്മോസ് കത്തീഡ്രൽ എന്നും അറിയപ്പെടുന്ന പള്ളിയാണ് സഭയുടെ ആസ്ഥാനം.

  1. Greek Orthodox Patriarchate of Alexandria and All Africa
  2. "President Lauds Orthodox faith on 100 Years | Uganda Media Centre".
  3. "Kenya: A Fruitful Land". 4 December 2019.
  4. "Greek Orthodox Patriarchate of Alexandria and All Africa - Construction - Stavros Niarchos Foundation".
  5. "Ορθόδοξη Διασπορά και Ιεραποστολή στην Αφρική".