അറേബ്യൻ ഒട്ടകപ്പക്ഷി
അറേബ്യൻ ഓസ്ട്രിച്ച് അഥവാ സിറിയൻ ഓസ്ട്രിച്ച് (Struthio camelus syriacus) പൂർണ്ണമായും വംശംനാശം സംഭവിച്ച ഒട്ടകപ്പക്ഷികളുടെ ഒരു ഉപവർഗ്ഗമാണ്. ഇരുപതാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ ഇവ അറേബ്യൻ ഉപദ്വീപിൽ കാണപ്പെട്ടിരുന്നു. അവസാനത്തെ പക്ഷി 1945 ല് സൌദി അറേബ്യയിലെ അൽ-ഹസ പ്രോവിൻസിൽ വച്ച് മരുഷ്യന്റെ ക്രൂരതയ്ക്കിരയായി. ജറുസലേമിലെ സുവോളജിക്കൽ മ്യൂസിയം ഓഫ് ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ഒരു പെൺപക്ഷിയുടെയും രണ്ടു പക്ഷിക്കുഞ്ഞുങ്ങളുടെയും തൂവലുകളും ചർമ്മവും സൂക്ഷിച്ചിരിക്കുന്നു. അതുപോലെ തന്നെ സുവോളജിക്കൽ മ്യൂസിയം ഓഫ് ടെൽ അവീവ് യൂണിവേഴ്സിറ്റിയിൽ മുട്ടത്തോട് സംരക്ഷിച്ചിരിക്കുന്നു. അറേബ്യൻ ഉപദ്വീപിൽ നിന്ന് ഇന്നുവരെ ഇവയുടെ എല്ലുകൾ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇവ ക്യാമൽ ബേഡ് എന്നും അറിയപ്പെടുന്നു.
അറേബ്യൻ ഒസ്ട്രിച്ച് | |
---|---|
Arabian ostrich painting from The Book of Animals by al-Jahiz. Syria, 14th century. | |
Extinct (1966)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | S. c. syriacus
|
Trinomial name | |
Struthio camelus syriacus Rothschild, 1919[1]
|
തോക്കുകളുടെയു മറ്റും വ്യാപകമായ ഉപയോഗവും മോട്ടോർ വാഹനങ്ങളുടെ കടന്നു വരവും ഈ ഒട്ടകപ്പക്ഷി വംശത്തിൻറ വേഗത്തിലുള്ള തിരോധാനത്തിനു കാരണമായി. പഴയകാലത്ത് വേട്ടപ്പട്ടികൾ, അമ്പും വില്ലും ഉപയോഗിച്ചുള്ള വേട്ടയാടലിൽ കൂട്ടമായുള്ള പക്ഷിമൃഗാദികൾക്ക് രക്ഷപ്പെടാൻ മതിയായ അവസരങ്ങളുണ്ടായിരുന്നു. പക്ഷേ തോക്കുപയോഗിച്ചുള്ള വിനോദത്തിനായും തൂവലുകൾക്കും മാംസത്തിനു വേണ്ടിയുമുള്ള അനിയന്ത്രിതമായ വേട്ട, ഈ ഒട്ടകപ്പക്ഷി വംശത്തിൻറ പുർണ്ണമായ നാശത്തിനാണ് വഴിതെളിച്ചത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ അറേബ്യൻ ഒട്ടകപ്പക്ഷികൾ വളരെ അപൂർവ്വമായി മാറിയിരുന്നു.
നേരത്തേ ഇവ ഏറെ കാണപ്പെട്ടിരുന്നത്, വട്ക്കൻ നുഫൂദ് മുതൽ സിറിയൻ മരുഭൂമി വരെയുള്ള പ്രദേശത്തും (രേഖാംശം 34°N and 25°N and അക്ഷാംശം 38°E) മുന്നോട്ട് യൂഫ്രട്ടീസ് താഴ്വരയുടെ കിഴക്കു ഭാഗത്തും ആയിരുന്നു. സൌദി അറേബ്യയിലെ അൽ ജൂഫ് പ്രവിശ്യയിലും പഴയകാലത്ത് ഇവ സുലഭമായിരുന്നു. ഇവ അവസാനമായി കാണപ്പെട്ട പ്രദേശങ്ങൾ, 1928 ൽ ജോർദാൻ-ഇറാഖ് അതിർത്തിയിലെ ടോൾ-അൽ-റസാത്തിനിലും 1940 കളുടെ ആരംഭത്തിൽ ജുബൈലിനു സമീപവുമാണ്. ഇവിടെ കാണപ്പെട്ട അറേബ്യൻ ഒട്ടകപ്പക്ഷിയെ പൈപ്പ് ലൈൻ ജോലിക്കാർ വെടിവച്ചു കൊന്നു ഭക്ഷണമാക്കിയതായി രേഖപ്പെടുത്തിയിരിക്കുന്നു (ചില സ്രോതസ്സുകളിൽ 1941 എന്നാണ് ഈ കാലയളവു കാണിക്കുന്നത്).
സാധാരണ ഒട്ടകപ്പക്ഷികളുമായി താരതമ്യം ചെയ്താൽ ഇവ വലിപ്പത്തിൽ ഒരൽപ്പം ചെറുതായിരുന്നു (70 ഇഞ്ചു മുതൽ 2 മീറ്റർ വരെ ഉയരം). അക്കാലത്ത് ഒട്ടകപ്പക്ഷി വേട്ട ഈ പ്രദേശത്തെ പണക്കാരുടെ ഒരു സാധാരണ വിനോദമായിരുന്നു. മുട്ട, തൂവലുകൾ, ചർമ്മം എന്നിവ കരകൌശലവസ്തുകളുടെയും മറ്റും നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നു. അറേബ്യൻ ഒട്ടകപ്പക്ഷിയിൽ നിന്നു നിർമ്മിച്ച വസ്തുക്കളും ജീവനുള്ള പക്ഷികളെത്തന്നെയും ചൈന പോലുള്ള രാജ്യങ്ങളിലേയ്ക്കു കയറ്റി അയച്ചിരുന്നു.ചൈനയിലെ ടാങിൽ ചക്രവർത്തിമാർക്ക് സ്വീകരണ സമ്മാനമായി ഇത്തരം ഒട്ടകപ്പക്ഷികളെ നൽകിയിരുന്നുവെന്നു പറയപ്പെടുന്നു. മുട്ടകൾക്ക് അടയിരിക്കുന്ന കാര്യത്തിൽ അറേബ്യൻ ഒട്ടകപ്പക്ഷികൾ വളരെ മടിയൻമാരായിരുന്നു. ശരിയായ ശ്രദ്ധയില്ലാതെ കിടന്നിരുന്ന ഇത്തരം മുട്ടകൾ ശത്രു ജീവികൾക്ക് മുട്ടയുടെ തോടിൻറെ കട്ടി കാരണം പൊട്ടിക്കുവാൻ സാധിച്ചിരുന്നില്ല.
അവലംബം
തിരുത്തുക- ↑ Peters, J.L. (1931)
- Aharoni, I. (1938). "On Some Animals Mentioned in the Bible". Osiris. 5: 461–478. doi:10.1086/368494.
{{cite journal}}
: Cite has empty unknown parameters:|laydate=
,|coauthors=
,|laysummary=
,|day=
,|laysource=
, and|month=
(help)
- Parmelee, Alice (1959). All the birds of the Bible;: Their stories, identification and meaning. Harper. p. 207.
{{cite book}}
: Cite has empty unknown parameters:|laydate=
,|separator=
,|month=
,|laysummary=
,|chapterurl=
, and|lastauthoramp=
(help)
- Peters, James Lee (1931). Checklist of Birds of the World (PDF). Vol. 1. Cambridge, MA: Harvard University Press. p. 4.
{{cite book}}
: Cite has empty unknown parameters:|laydate=
,|separator=
,|month=
,|laysummary=
,|chapterurl=
, and|lastauthoramp=
(help)