ഒരു വ്യക്തി മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്തുമ്പോൾ അവർക്ക് അത് മനസ്സിലാക്കുവാനുള്ള പശ്ചാത്തലമുണ്ടെന്ന് അറിയാതെ അനുമാനിക്കുന്ന ഒരു ധാരണാ പക്ഷപാതത്തെയാണ് അറിവിന്റെ ശാപം എന്നു പറയുന്നത്.[1] ഉദാഹരണത്തിന്, ഒരു ക്ലാസ്സ്മുറിയിൽ, പുതിയ വിദ്യാർഥികളുടെ സ്ഥാനത്ത്  സ്വയം അവരോധിക്കുവാൻ കഴിയാത്തതിനാൽ അദ്ധ്യാപകർക്ക് അവരെ പഠിപ്പിക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നു. ഒരു പുതിയ പാഠം പഠിക്കുമ്പോൾ ഒരു യുവ വിദ്യാർഥി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ സമർത്ഥനായ ഒരു അദ്ധ്യാപകൻ ഓർക്കാനിടയില്ല.

  1. Kennedy, Jane (1995). "Debiasing the Curse of Knowledge in Audit Judgment". The Accounting Review. 70 (2): 249–273. JSTOR 248305.
"https://ml.wikipedia.org/w/index.php?title=അറിവിന്റെ_ശാപം&oldid=3774883" എന്ന താളിൽനിന്ന് ശേഖരിച്ചത്