അരൂർ കാർത്യായനി ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ അരൂരിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ദേവീക്ഷേത്രമാണ് കാർത്ത്യായനി ദേവി ക്ഷേത്രം.

ഐതിഹ്യം തിരുത്തുക

മുറജപം നടക്കുന്ന അവസരത്തിൽ തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുമ്പോൾ വിശ്രമാർത്ഥം ഇവിടെയെത്തിയ വില്വമംഗലത്ത് സ്വാമിയാണ് ഇവിടെ പ്രതിഷ്ഠനടത്തിയതെന്നാണ് വിശ്വാസം. അരൂരിന്റെ ദേശപരദേവതയാണ് ശ്രീ കാർത്ത്യായനി ദേവി എന്നാണ് സങ്കല്പം. കണ്ണങ്കുളങ്ങര കൈമൾ അരൂരിൽ ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്ത് കാണുന്ന കാഞ്ഞിരത്തിൽ ഇരിക്കുന്ന ദേവിയെ കാണാൻ ഇടയായി. ദേവി അദ്ദേഹത്തോട് കുടിക്കാൻ എന്തെങ്കിലും ആവശ്യപ്പെട്ടു. തന്നോട് ഈ അവശ്യം ഉന്നയിച്ചത് ശ്രീ കാർത്ത്യായനി ദേവി തന്നെ എന്ന് മനസ്സിലാക്കിയ അദ്ദേഹം താൻ തിരിച്ചുവരും വരെ ഇവിടെത്തന്നെ ഇരുന്നുകൊള്ളാമെന്ന് ദേവിയെകൊണ്ട് സത്യം ചെയ്യിച്ചശേഷം അദ്ദേഹം ആത്മഹത്യ ചെയ്തു. അദ്ദേഹത്തോടുള്ള സത്യം പാലിക്കാൻ ദേവിചൈതന്യം ഇവിടെത്തന്നെ നിലനിന്നു. അങ്ങനെയാണ് ഇവിടെ ഈ ക്ഷേത്രം ഉടലെടുക്കാൻ കാരണം എന്ന് ഒരു ഐതിഹ്യം ഉണ്ട്. അദ്ദേഹത്തിന്റെ അറിവ് കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠയുണ്ടായി. മാത്രവുമല്ല കൈമളിനെ ഇന്ന് ക്ഷേത്രത്തിൽ അറുകൊല എന്ന പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഗണപതി, ശിവൻ, ശ്രീകൃഷ്ണൻ, അയ്യപ്പൻ, നാഗദേവതകൾ എന്നിവരാണ് ഉപദേവതകൾ. ഇവിടുത്തെ ദേവിക്ക് ഏറ്റവും പ്രിയ വഴിപാട് ആണ് ഇടത്തുവലത്തു കൂട്ടുപയസവും നെയ്‌ പായസവും.

ക്ഷേത്രഭരണം തിരുത്തുക

ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിലവിൽ ഭരണം നടത്തുന്നു.