അരുവിയോട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് അരുവിയോട്. നെയ്യാറിന്റെ പോഷക നദിയായ ചിറ്റാർ ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്‌. പണ്ടുകാലത്ത് പ്രധാന വഴിയോരങ്ങളിലെല്ലാം യാത്രക്കാർക്ക് വിശ്രമിക്കുവാൻ വഴിയമ്പലങ്ങളും കുടിവെള്ളത്തിന് കിണറും, തലച്ചുമടിറക്കിവയ്ക്കുവാൻ ചുമടുതാങ്ങികളും, ചോലമരങ്ങളും, കൽത്തൂൺ വഴിവിളക്കുകളുമൊക്കെയുണ്ടായിരുന്ന ഗ്രാമമായിരുന്നു അരുവിയോട്. അവയിൽ കടമ്പറമൂലയിലെ വഴിയമ്പലലം ഇന്നു സ്മാരകമായി നില കൊള്ളുന്നു.

പ്രശസ്തനായ മലയാള കവി പ്രൊഫസർ വി. മധുസൂദനൻ നായരുടെ ജന്മദേശം കൂടിയാണ് ഈ ഗ്രാമം. അരുവിയോടിന്റെ സാംസ്കാരിക കൂട്ടായ്മയാണ് താളത്രയം കലാ-സാംസ്കാരിക വേദികലാസാംസ്‌കാരിക സമിതി..

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരുവിയോട്&oldid=3333486" എന്ന താളിൽനിന്ന് ശേഖരിച്ചത്