അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനു ശ്രീനാരായണഗുരു 1888 -ൽ നടതിയ പ്രതിഷ്ഠയാണ് അരുവിപ്പുറം ശിവ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയ്ക്കായുള്ള ശിവലിംഗം നെയ്യാറിലെ ആഴമേറിയ കായൽ

ശങ്കരൻ കുഴിയിൽ നിന്നുമാണു കിട്ടിയത്. ഗുരു നടത്തിയ പ്രതിഷ്ഠയെ ചോദ്യം ചെയ്യാനെത്തിയ സവർണ മേധാവികളോട് ഗുരു നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നു മറുപടി നൽകുകയണ് ചെയ്തത്. അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ. ഇതാണ് ഇന്ന്‌ കാണുന്ന പ്രസിദ്ധമായ അരുവിപ്പുറം ശിവ ക്ഷേത്രം.

"https://ml.wikipedia.org/w/index.php?title=അരുവിപ്പുറം_പ്രതിഷ്ഠ&oldid=4137686" എന്ന താളിൽനിന്ന് ശേഖരിച്ചത്