ചെന്നൈ നഗരത്തിന്റെ പരിസരത്തുള്ള ഒരു ജനവാസകേന്ദ്രമാണ്‌ അരുമ്പാക്കം.

അരുമ്പാക്കം
ചെന്നൈയുടെ പരിസരപ്രദേശം
CountryIndia
StateTamil Nadu
Districtചെന്നൈ
മെട്രോചെന്നൈ
ഭരണസമ്പ്രദായം
 • ഭരണസമിതിCMDA
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Planning agencyCMDA

ഡി.ജി. വൈഷ്ണവ് കോളേജ്, സ്പീഡ് മെഡിക്കൽ സെന്റർ ആന്റ് ഹോസ്പിറ്റൽ, ഡാനിയൽ തോമസ് സ്‌കൂൾ, കോല പെരുമാൾ സ്‌കൂൾ, ഫോർഡ് ഷോറൂം എന്നിവയാണ് അരുമ്പാക്കത്തെ പ്രധാന സ്ഥാപനങ്ങൾ. ഗോൾഡ് സ്‌പോട്ട് എന്ന ശീതളപാനീയ നിർമ്മാണ കമ്പനിയുടെ വലിയൊരു ബോട്ടിലിംഗ് യൂണിറ്റ് (ദി ചെന്നൈ ബോട്ടിലിംഗ് കമ്പനി) ഉണ്ടായിരുന്നത് ഇന്ന് ഒരു കാർ വിൽപ്പന കേന്ദ്രമായി മാറിക്കഴിഞ്ഞു.

കോയമ്പേട്, അമിഞ്ചിക്കരൈ, അണ്ണാനഗർ തുടങ്ങിയ തിരക്കു പിടിച്ച നഗരപ്രാന്ത പ്രദേശങ്ങളുടെ മധ്യേയാണ് അരുമ്പാക്കം സ്ഥിതിചെയ്യുന്നത്. 5 നൂറ്റാണ്ടോളം പഴക്കമുള്ള ഒരു പെരുമാൾ കോവിലും ഇവിടെയുണ്ട്.

തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (TNPCB) ആസ്ഥാനവും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന കാര്യാലയവും ഈയിടെ അരുമ്പാക്കത്ത് സ്ഥാപിതമായിട്ടുണ്ട്. കോയമ്പേട് ബസ് ടെർമിനസിന്റെ നേരെ എതിർവശത്തുള്ള ഭംഗിയുള്ള പാർക്ക് അരുമ്പാക്കത്തിന്റെ പരിധിക്കുള്ളിലാണ് വരുന്നത്.

എസ്.ഏ.എഫ്. ഗെയിംസ് വില്ലേജിന്റെ എതിർവശത്തായി ചെന്നൈ മെട്രോ റയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 1960 കാലഘട്ടത്തിൽ നിറയെ മാന്തോപ്പുകളുണ്ടായിരുന്ന അരുമ്പാക്കം പ്രദേശത്ത് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂഗർഭ ജലം നല്ല രീതിയിൽ ലഭ്യമാണ്. താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്കം പതിവായിരുന്നെങ്കിലും, 1990-നു ശേഷം സ്റ്റോം വാട്ടർ ഡ്രെയിനേജ് സിസ്റ്റം നടപ്പിലാക്കിയതിനു ശേഷം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.

2011 ഓണാഘോഷത്തോടനുബന്ധിച്ച് ചെന്നൈ വനിതാസമാജം (സി.വി.സി.) രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിലൊന്ന് അരുമ്പാക്കത്ത് വച്ചാണ് നടന്നത്.[1]

സ്ഥാന വിവരണം തിരുത്തുക

പ്രധാന ആശുപത്രികൾ തിരുത്തുക

  • സ്പീഡ് മെഡിക്കൽ സെന്റർ & ഹോസ്പിറ്റൽസ്‌
  • ഇന്ത്യൻ ഹോസ്പിറ്റൽ
  • അപ്പാസ്വാമി ഹോസ്പിറ്റൽ

ഹൈന്ദവ ക്ഷേത്രങ്ങൾ

  • ശ്രീ പാഞ്ചാലി അമ്മൻ കോവിൽ
  • ശ്രീ ആദിപരാശക്തി അമ്മൻ കോവിൽ
  • ശ്രീ വേദപുരേശ്വര ശിവക്ഷേത്രം
  • ശ്രീ സുന്ദര വിനായകർ ക്ഷേത്രം
  • ശ്രീ ബാല വിനായകർ ക്ഷേത്രം
  • ശ്രീ സത്യ വരദരാജ പെരുമാൾ ക്ഷേത്രം
  • ശ്രീ ഉത്താന്തച്ചിയമ്മൻ ക്ഷേത്രം
  • ശ്രീ മുത്തു മാരിയമ്മൻ ക്ഷേത്രം
  • മുത്തു മാരിയമ്മൻ ക്ഷേത്രം
  • നാഗത്തമ്മാൾ ക്ഷേത്രം
  • ശാന്ത പെരുമാൾ ക്ഷേത്രം


ക്രൈസ്തരവാരാധനാലയം

  • സി.എസ്.ഐ. ചർച്ച്‌

മുസ്ലിം പള്ളി

  • പൂനമല്ലി ഹൈറോഡിൽ ടി.എൻ.പി.സി.ബി. ഓഫീസിനടുത്ത്‌

വിദ്യാലയങ്ങൾ

  • കോല പെരുമാൾ ചെട്ടി വൈഷ്ണവ് സീനിയർ സെക്കണ്ടറി സ്‌കൂൾ
  • ശ്രീമതി മഹാറാണി യമുനാദാസ് വൈഷ്ണവ് സീനിയർ സെക്കണ്ടറി സ്‌കൂൾ
  • ഗുഡ് ഹോപ്പ് മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ
  • നേഷണൽ സ്റ്റാർ മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ
  • അംബാൾ മെട്രിക്കുലേഷൻ സ്‌കൂൾ

കോളേജുകൾ

  • ഡി.ജി. വൈഷ്ണവ് കോളേജ്‌

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അരുമ്പാക്കം&oldid=3623612" എന്ന താളിൽനിന്ന് ശേഖരിച്ചത്