അരുണാ സായിറാം
(അരുണ സായ്റാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഭാരതീയ സംഗീതജ്ഞയാണ് അരുണാ സായിറാം (English: Aruna Sairam. Tamil: அருணா சாய்ராம்) [1]
അരുണാ സായിറാം | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ഒക്ടോബർ 30, 1952 |
വിഭാഗങ്ങൾ | കർണ്ണാടക സംഗീതം |
വെബ്സൈറ്റ് | [http://www.arunasairam.org |
ജീവിതരേഖ
തിരുത്തുക30 ഒക്ടോബർ 1952-ൽ മുംബൈയിൽ ജനനം. പിതാവ്: സേതുരാമൻ. മാതാവ്: രാജലക്ഷ്മി. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ മാതാപിതാക്കളിൽ നിന്നുതന്നെയായിരുന്നു. സംഗീതകലാനിധി ടി. വൃന്ദ, എസ്. രാമചന്ദ്രൻ, എ. എസ്. മണി, പ്രൊഫ. ടി. ആർ. സുബ്രഹ്മണ്യം, കെ. എസ്. നാരായണസ്വാമി, ഡോ. ബാലമുരളീകൃഷ്ണ, എസ്. കെ. വൈദ്യനാഥൻ, പല്ലവി വെങ്കിട്ടരാമ അയ്യർ തുടങ്ങിയ സംഗീതജ്ഞർ ഗുരുക്കൻമാരായിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.
ആദരം
തിരുത്തുകനിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ:
- പത്മശ്രീ [2]
- കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം[3]
- കലൈമാമണി പുരസ്കാരം - തമിഴ്നാട് സർക്കാർ – 2006 [4]
അവലംബം
തിരുത്തുക- ↑ http://www.arunasairam.org
- ↑ [1]|timesofindia
- ↑ [Accessed 27 October 2014.thehindu.com
- ↑ http://www.thehindu.com/todays-paper/tp-national/tp-tamilnadu/kalaimamani-awards-for-123-artists/article3183730.ece]|thehindu.com