ഇന്ത്യക്കാരിയായ ഒരു സാമൂഹിക രാഷ്ട്രീയ പ്രവർത്തകയാണ് അരുണ റോയ് (Aruna Roy). (ജനനം 26 ജൂൺ 1946). ശങ്കർ സിംഗ്, നിഖിൽ ദേ തുടങ്ങിയവരോടോപ്പം ചേർന്ന് മസ്ദൂർ കിസാൻ ശക്തി സന്ഗ്താൻ (MKSS) (തൊഴിലാളി-കാർഷിക ശക്തി കൂട്ടായ്മ) എന്ന സംഘടന സ്ഥാപിച്ചു. നിലവിൽ അവർ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ (NFIW) എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റ് ആണ്.

അരുണ റോയ്
ജനനം (1946-06-26) ജൂൺ 26, 1946  (78 വയസ്സ്)
ദേശീയതIndian
തൊഴിൽActivist
പുരസ്കാരങ്ങൾRamon Magsaysay award, 2000 Lal Bahadur Shastri National Award, 2010

ആദ്യകാല ജീവിതം

തിരുത്തുക

ജനനം ചെന്നൈയിൽ ആയിരുന്നെങ്കിലും പിതാവ് ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നത് കൊണ്ട് വളർന്നത്‌ ഡൽഹിയിൽ ആയിരുന്നു. ഇന്ദ്രപ്രസ്ഥ കോളേജിൽ (ഡൽഹി സർവകലാശാല) നിന്നും ആംഗലേയ സാഹിത്യം പഠിച്ചു. 1968 മുതൽ 1974 വരെ ഇന്ത്യൻ അഡ്മിനിസ്ട്രെറ്റിവ് സെർവിസിൽ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. 1970 ഇൽ ബങ്കർ റോയുമായി വിവാഹം കഴിച്ചു.

മസ്ദൂർ കിസാൻ ശക്തി സന്ഗ്താൻ

തിരുത്തുക

റോയ് സിവിൽ സർവീസിൽ നിന്നും രാജി വക്കുകയുംവച്ചിട്ട് ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങള്ക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. ടിലോനിയയിലുള്ള (രാജസ്ഥാൻ) Social Work and Research Center (SWRC) ഇൽ ചേർന്നു. 1987 ഇൽ ശങ്കർ സിംഗ്, നിഖിൽ ദേ തുടങ്ങിയവരോടോപ്പം ചേർന്ന് മസ്ദൂർ കിസാൻ ശക്തി സന്ഗ്താൻ (MKSS) (തൊഴിലാളി-കാർഷിക ശക്തി കൂട്ടായ്മ) എന്ന സംഘടന സ്ഥാപിച്ചു. പ്രസ്തുത പ്രസ്ഥാനം തൊഴിലാളികളുടെ ഉചിതവും തുല്യവുമായ വേതനങ്ങൾക്ക് വേണ്ടി പോരാടുകയും വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള പോരാട്ടമായി പരിണമിക്കുകയും ചെയ്തു. വിവരാവകാശ നിയമത്തിന്റെ പോരാട്ടങ്ങളിൽ മുഖ്യ പങ്കു വഹിച്ചിട്ടുള്ള വ്യക്തിയാണ്.

അവാർഡുകളും മറ്റു പ്രവർത്തനങ്ങളും

തിരുത്തുക

2006 വരെ ദേശീയ ഉപദേശ സമിതിയിൽ അംഗം ആയിരുന്നു. കമ്മ്യൂണിറ്റി നേതൃത്വത്തിന് 2000 ഇൽ അവർക്ക് റാമോൺ മാഗ്സസെ അവാർഡ് ലഭിച്ചു[1].2010 ഇൽ പബ്ലിക്‌ അഡ്മിനിസ്ട്രേഷനിലും വിദ്യാഭ്യാസ മേഖലയിലും ഉള്ള മികവിനുള്ള ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ അവാർഡും ലഭിക്കുകയുണ്ടായി[2]. 2011 ഇൽ ലോകത്തെ സ്വാധീനിച്ച നൂറു പേരിൽ ഒരാളായി ടൈം മാസിക തിരഞ്ഞെടുക്കുകയുണ്ടായി[2].

  1. "LATEST ABOUT THE FOUNDATION". Ramon Magsaysay Award Foundation. Ramon Magsaysay Award Foundation 2012. Archived from the original on 2016-03-30. Retrieved 10 മാർച്ച് 2016.
  2. 2.0 2.1 Thehindu.com

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരുണ_റോയ്&oldid=3623604" എന്ന താളിൽനിന്ന് ശേഖരിച്ചത്