അരിക്കുരിയ
കാസറഗോഡ് ജില്ലയുടെ ചില ഭാഗങ്ങളിൽ പണ്ടു കാലത്ത് അരി കഴുകുന്നതിന് വേണ്ടി ഈറ്റ കൊണ്ട് പ്രത്യേകം നിർമ്മിച്ച് ഉപയോഗിച്ചിരുന്ന ഒരു പാത്രമാണ് അരിക്കുരിയ എന്ന് അറിയപ്പെടുന്നത്. ഏകദേശം ഒരടി മുതൽ ഒന്നരയടി വരെ ഉയരത്തിൽ രണ്ടടിയോളം ചുറ്റളവിൽ, വായ് ഭാഗം വൃത്താകൃതിയിലും അടിഭാഗം ചതുരാകൃതിയിലും ആണ് ഇത് നിർമ്മിക്കുന്നത്. സദ്യയ്ക്കും മറ്റും ചോറ് വിളമ്പാനും ഇത് ഉപയോഗിച്ചിരുന്നു.