അരവൻചാൽ
കണ്ണൂർ ജില്ലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിന്റെയും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിന്റെയും അതിർത്തി ഗ്രാമമായ പ്രദേശമാണ് അരവൻചാൽ (അരവഞ്ചാൽ) . സ്ഥിരമായി ഉറവയുള്ള ചാൽ എന്ന അർത്ഥത്തിൽ ഒറോൻ ചാലും പിന്നെ അത് അരവൻ ചാൽ ആയി എന്നും പ്രകൃതി രമണീയമായ ഈ പ്രദേശത്തിൽ അധിവസിച്ചിരുന്ന അരവങ്ങളുടെ (പാമ്പുകൾ ) പ്രദേശം എന്ന രീതിയിൽ അരവൻചാൽ ആയി എന്നും പേരിൻറെ ഉത്ഭവത്തെ കുറിച്ച് പറഞ്ഞു കേൾക്കുന്നുണ്ട്.