അരഞ്ജ്യൂസ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ

ബാർട്ടോലോം എസ്റ്റെബാൻ മുറില്ലോ വരച്ച ചിത്രം

1675-ൽ ബാർട്ടോലോം എസ്റ്റെബാൻ മുറില്ലോ വരച്ച ഓയിൽ ഓൺ കാൻവാസ് പെയിന്റിംഗാണ് അരഞ്ജ്യൂസ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ.[1] 1818-ൽ, മാഡ്രിഡിലെ പാലാസിയോ ഡി അരാൻജ്യൂസിലെ സാൻ അന്റോണിയോയിലെ രാജകീയ ചാപ്പലിൽ ആയിരുന്നപ്പോഴാണ് ഈ ചിത്രം ആദ്യമായി എഴുതിയ രേഖയിൽ പ്രത്യക്ഷപ്പെടുന്നത്. അതിന്റെ പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്. 1827-ൽ അതേ കൊട്ടാരത്തിലെ രാജ്ഞിയുടെ ക്വാർട്ടേഴ്സിലാണ് ഈ ചിത്രം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഈ ചിത്രം പ്രാഡോ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.[2]

അവലംബങ്ങൾ

തിരുത്തുക
  1. (in Spanish) Artehistoria entry Archived 2022-10-01 at the Wayback Machine.
  2. (in Spanish) Catalogue entry