അയ്യൻചിറങ്ങര ഭഗവതി ക്ഷേത്രം

അയ്യൻചിറങ്ങര ഭഗവതി ക്ഷേത്രം തിരുത്തുക

എറണാകുളം ജില്ലയിൽ, പെരുമ്പാവൂരിൽ നിന്നും തെക്കു മാറി ക്ഷേത്ര സങ്കൽപ്പങ്ങളും ഗ്രാമഭംഗിയും ഒത്തുചേർന്ന അയ്യൻചിറങ്ങര ദേശത്ത് ദുർഗ്ഗാ - ഭദ്ര ദേവിമാർ തുല്യപ്രാധാന്യത്തിൽ നാലുകെട്ടിനുള്ളിൽ കുടികൊള്ളുന്നു. ദുർഗ്ഗ - ഭദ്ര ദേവിമാർ നാലുകെട്ടിനുള്ളിലും തെക്കോട്ട് പ്രതിഷ്ഠയുള്ളതുമായ കേരളത്തിലെ ഏക ക്ഷേത്രമാണ് അയ്യൻചിറങ്ങര ഭഗവതി ക്ഷേത്രം. ഉഗ്രരൂപത്തിൽ ശാന്തസ്വരൂപിണിയായി ഭദ്രകാളി ദേവിയും അതി പ്രസന്നവദനയായി ദുർഗ്ഗാ ദേവിയും കുടികൊള്ളുന്ന ഇവിടെ ഉപദേവതകളായി ശാസ്താവും, മഹാ വിഷ്ണുവും, ഗണപതിയും, നാഗദൈവങ്ങലും കുടികൊള്ളുന്നു.മകരത്തിലെ ഭരണി നാളിലാണ് ഇവിടത്തെ തിരുവുത്സവം. ഉത്സവനാളുകളിൽ ദേവിമാരുടെ ഇഷ്ട വഴിപാടായ കളമെഴുത്തും പാട്ടും അനുഷ്ഠാന കലയായ മുടിയേറ്റും ആണ്ടുതോറും നടത്തി വരുന്നു.ഇവിടുത്തെ ദേവിമാരെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും ഉദ്ധിഷ്ടകാര്യസിദ്ധിയും, ദുരിത - രോഗ നിവാരണവും ഉണ്ടാകുമെന്നാണ് വിശ്വാസം. അയ്യൻചിറങ്ങര അമ്മമാരാണ് പരമാത്മാവും, പ്രകൃതിയും, വികൃതിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും, പരബ്രഹ്മവും, കുണ്ഡലിനി ശക്തിയുമെല്ലാം എന്ന് ഭക്തർ വിശ്വസിക്കുന്നു. മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കുമായി ദുർഗ്ഗാ ദേവിയെയും , സാമ്പത്തികക്ലേശ നിവാരണത്തിനും, രോഗ ശാന്തിക്കുമായി ഭദ്ര ദേവിയെയും ഭക്തർ തൊഴുത് പ്രാർത്ഥിക്കുന്നു.

പെരുമ്പാവൂരിൽ നിന്നും PP റോഡ് വഴി 10 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.