അയ്യപ്പ ജ്യോതി

(അയ്യപ്പജ്യോതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ശബരിമല കർമ്മ സമിതി എന്ന സംഘടന 26 ഡിസംബർ 2018 തീയതി കേരളത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയാണ് അയ്യപ്പ ജ്യോതി. രാഷ്ട്രീയ സംഘടനയായ ഭാരതീയ ജനതാ പാർട്ടിയും, നായർ സർവീസ് സൊസൈറ്റി അയ്യപ്പ ജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ എൽ ഡി എഫ് സർക്കാർ 2019 ജനുവരി ഒന്നാം തീയതി നടത്താനിരിക്കുന്ന 'വനിതാ മതിൽ' എന്ന ജനകീയ പരിപാടിക്ക് ബദൽ എന്ന രീതിയിലാണ് അയ്യപ്പ ജ്യോതി സംഘടിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു[1].

പശ്ചാത്തലം

തിരുത്തുക

യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന് ഇന്ത്യൻ സുപ്രീം കോടതി സെപ്റ്റംബർ മാസം 2018ൽ വിധിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഭാരതീയ ജനതാ പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരള ഘടകങ്ങൾ വിധിയെ ആദ്യമേ തന്നെ സ്വാഗതം ചെയ്തു. ഒരു കൂട്ടം വിശ്വാസികൾ യുവതീ പ്രവേശന വിധിക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് തുടങ്ങി. ഈ പ്രതിഷേധം കണ്ടു കൊണ്ട് ഭാരതീയ ജനതാ പാർട്ടിയും, കോൺഗ്രസ്സും യുവതീ പ്രവേശനത്തെ അനുകൂലിച്ചിരിന്ന സ്വന്തം നിലപാട് മാറ്റി. യുവതീ പ്രവേശന വിധിക്കെതിരായി കക്ഷി ചേർന്നിരിന്ന വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തി തുടങ്ങിയിരിന്നു. അയ്യപ്പ കർമ്മ സമിതിയുടേയും, വിവിധ സംഘപരിവാർ സംഘടനകളുടേയും പ്രവർത്തകർ ശബരിമലയിൽ തമ്പടിച്ച് ദർശനത്തിന് വന്ന യുവതികളെ തടയുകയുണ്ടായി. സന്നിധാനത്തെ ക്രമസമാധാന നില പോലും കൈയ്യടക്കുന്ന രീതിയിൽ പ്രതിഷേധക്കാർ പെരുമാറിയ സംഭങ്ങളുണ്ടായി. നായർ സർവീസ് സൊസൈറ്റി, പന്തളം കൊട്ടാരം സമിതി എന്നീ സംഘടനകൾ മുൻകൈയ്യെടുത്ത് കേരളത്തിലെ വിവിധ പട്ടണങ്ങളിൽ ശബരിമലയിലെ ആചാര ലംഘനങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് നാമജപ ഘോഷയാത്ര നടത്തി. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു കേരള സമൂഹത്തിൽ ഉണ്ടായ പ്രശ്‌നങ്ങളെ "ഒരു സുവർണാവസരമാണ് കാണണമെന്ന്" ഭാരതീയ ജനതാ പാർട്ടി നേതാവ് ശ്രീധരൻ പിള്ള പ്രവർത്തകരെ അഭിസംബോധന ചെയ്‌തു പറയുകയുണ്ടായി[2].

പങ്കെടുത്ത സംഘടനകൾ

തിരുത്തുക

ആർ.എസ്സ്എ.സ്സ്, സംഘപരിവാർ സംഘടനകൾ

അയ്യപ്പ ജ്യോതിയുടെ നടത്തിപ്പ്

തിരുത്തുക

ജനകീയ പങ്കാളിത്തം

തിരുത്തുക

അയ്യപ്പ ജ്യോതിയിൽ എത്ര പേർ പങ്കെടുത്തു എന്നതിന് വ്യക്തമായ കണക്കുകൾ ലഭ്യമല്ല. പങ്കെടുത്തവരുടെ എണ്ണത്തെ സംബന്ധിച്ച് പത്ര മാധ്യമങ്ങൾ വ്യത്യസ്തമായ കണക്കുകൾ പുറത്ത് വിട്ടു. ജന്മഭൂമി ദിനപത്രം പുറത്തു വിട്ട കണക്കനുസരിച്ചു കാൽ കോടിയിലധികം പേർ പങ്കെടുത്തു[3]. ആയിരക്കണക്കിന് പേർ അയ്യപ്പ ജ്യോതിക്ക് പങ്കെടുത്തെന്നു മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്‌തു[4]. ഇരുപത്തിയൊന്ന് ലക്ഷം പേർ പങ്കെടുത്തെന്നു മനോരമ റിപ്പോർട്ട് ചെയ്‌തു.

പ്രത്യാഘാതങ്ങൾ

തിരുത്തുക

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് ഉണ്ടായ സംഘർഷങ്ങൾ സുഗമമായ തീർത്ഥാടനത്തെ ബാധിച്ചു [5]. നായർ സർവീസ് സൊസൈറ്റി നേതാവ് സുകുമാരൻ നായരും, എൽ.ഡി.ഫ് നേതൃത്വത്തിലെ പ്രമുഖരും പരസ്പരം കുറ്റപ്പെടുത്തിയുള്ള പ്രസ്താവനകൾ ഇറക്കി[6]

കേരള പോലീസ് 1400 പേർക്കെതിരെ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും, അനധികൃതമായി കൂട്ടം കൂട്ടിയതിനും 187, 283 വകുപ്പുകൾ പ്രകാരം കേസ് എടുത്തു [7].

  1. അയ്യപ്പ ജ്യോതി സംഗമം ഇന്ന്; വനിതാ മതിലിനെ പ്രതിരോധിക്കൽ ലക്ഷ്യം, ഏഷ്യാനെറ്റ് ന്യൂസ്, 26, Dec 2018, 6:48 AM
  2. Sabarimala a golden opportunity for us, says Kerala BJP chief, sparks row, India Today, 05, November 2018
  3. മഹാജ്യോതിയിൽ കേരളം ജ്വലിച്ചു, ജന്മഭൂമി ദിനപത്രം, 27, ഡിസംബർ 2018]
  4. അയ്യപ്പജ്യോതിയിൽ അണിനിരന്ന് പതിനായിരങ്ങൾ, മാതൃഭൂമി ദിനപത്രം, 27, ഡിസംബർ 2018]
  5. "Sabarimala temple closed after women entry". The Week. 02 January 2019. Retrieved 30 ഒക്ടോബർ 2019. {{cite news}}: Check date values in: |date= (help)
  6. "Government and NSS lock horns again on Sabarimala issue". Kaumudi. 07 January 2019. Retrieved 30 ഒക്ടോബർ 2019. {{cite news}}: Check date values in: |date= (help)
  7. Cases filed against 1400 people who took part in Ayyappa Jyothi event in Kerala, The News Minute, 30 December 2018
"https://ml.wikipedia.org/w/index.php?title=അയ്യപ്പ_ജ്യോതി&oldid=3240201" എന്ന താളിൽനിന്ന് ശേഖരിച്ചത്