അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള സർക്കാർ പദ്ധതിചെലവ് പൂർണ്ണമായും വഹിക്കുന്ന പദ്ധതിയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി. ഇത് കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നഗര ദാരിദ്ര ലഘൂകരണത്തിന് നടപ്പിൽ വരുത്തുന്ന പദ്ധതിയാണ്. നഗരപ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന് പ്രതിവർഷം 100 തൊഴിൽ ദിവസങ്ങൾ ഈ പദ്ധതിയിലൂടെ ഉറപ്പു നൽകുന്നു. നഗരപ്രദേശങ്ങളിൽ ദാരിദ്രനിർമ്മാർജ്ജനവും സാമൂഹിക ആസ്തികളുടെ നിർമ്മാണം, ഒരു കുടുംബത്തിന് പ്രതിവർഷം പതിനയ്യായിരം രൂപയുടെ അധിക വരുമാനം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പരിപോഷണം, മണ്ണ്-ജല-ജൈവസമ്പത്തുകളുടെ സംരക്ഷണം എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ദിവസ വേതനം 299 രൂപയിൽ നിന്ന് 311 രൂപയായി വർദ്ധിപ്പിച്ചു. 2022ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു. കേരള സർക്കാർ പ്രതിവർഷം 10000 രൂപയേ ളം ചെ ലവഴിക്കുന്നു. നഗരവാസികളായ 5 ലക്ഷത്തോളം പേർക്ക് തൊഴിലും കൂലിയും കിട്ടുന്നു. ജോലി ഭാരക്കുറവും താമസിക്കുന്ന നഗരത്തിൽ ജോലികിട്ടലും മിനിമം വേതനം ഉറപ്പും യുവക്കൾക്ക് അനുഗ്രഹമാണ്.