അയോവ അക്കാദമി ഓഫ് സയൻസ്

സംഘടന

അയോവ അക്കാദമി ഓഫ് സയൻസ്, 1875 ൽ സ്ഥാപിതമായ അയോവയിൽ നിലവിലുള്ളതിൽവച്ച് ഏറ്റവും പഴയ ശാസ്ത്ര അസോസിയേഷനാണ്. ശാസ്ത്രീയ ഗവേഷണം, ശാസ്ത്രവിദ്യാഭ്യാസം, ശാസ്ത്രത്തെക്കുറിച്ചുള്ള പൊതുബോധനം, മികവുകൾക്കുള്ള അംഗീകാരം എന്നിവ പരിപോഷിപ്പിക്കുന്നതിനായി ഈ അക്കാദമി രൂപീകരിക്കപ്പെട്ടു. പ്രധാനമായും പ്രൊഫഷണലുകൾക്കും അക്കാദമിക് ശാസ്ത്രജ്ഞർക്കും ശാസ്ത്ര അധ്യാപകർക്കുമായി ഇതിലെ അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നു. ‘ജേർണൽ ഓഫ് ദ അയോവ അക്കാദമി ഓഫ് സയൻസ്’ എന്ന പേരിൽ വർഷത്തിൽ രണ്ടുതവണയായി ഒരു പ്രസിദ്ധീകരണം പുറത്തിറക്കുന്നതു കൂടാതെ വർഷം തോറും നാലു തവണ ന്യൂ ബുള്ളറ്റിൻ എന്നപേരിൽ ഒരു വാർത്താക്കുറിപ്പും പുറത്തിറക്കുന്നു.[1] അതുപോലെതന്നെ അയോവ സയൻസ് ജേർണൽ എന്ന വാർത്താപത്രിക ഇലക്ട്രോണിക് ആയും പ്രസിദ്ധീകരിക്കുന്നു.[2]

പ്രമാണം:Iowa Academy Science.png
അയോവ അക്കാദമി ഓഫ് സയൻസിന്റെ ലോഗോ.
  1. Iowa Academy of Science: https://www.scienceiniowa.org/ Archived 2019-05-07 at the Wayback Machine.
  2. Iowa Science Teachers Journal: http://ists.pls.uni.edu/istj/issues/35/2_spring_08/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അയോവ_അക്കാദമി_ഓഫ്_സയൻസ്&oldid=4090408" എന്ന താളിൽനിന്ന് ശേഖരിച്ചത്