ശബ്ദസാങ്കേതിക രംഗത്തെ വിദഗ്ദ്ധനും അദ്ധ്യാപകനുമായിരുന്നു അമർ ഗോപാൽ ബോസ് (2 നവംബർ 1929 - 12 ജൂലൈ 2013). ജനപ്രീതിയാർജിച്ച സ്പീക്കറുകളും മ്യൂസിക് സിസ്റ്റവും നിർമ്മിക്കുന്ന ബോസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.

അമർ ബോസ്
ജനനം
അമർ ഗോപാൽ ബോസ്

(1929-11-02)നവംബർ 2, 1929
മരണംജൂലൈ 12, 2013(2013-07-12) (പ്രായം 83)
കലാലയംMassachusetts Institute of Technology
തൊഴിൽFounder and Chairman of Bose Corporation
ജീവിതപങ്കാളി(കൾ)Prema Bose (divorced), Ursula Boltzhauser
കുട്ടികൾVanu Bose
Maya Bose

ജീവിതരേഖ തിരുത്തുക

ബംഗാളിലെ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന നോനി ഗോപാൽ വർമ്മയുടെ മകനായി ഫിലാഡൽഫിയയിൽ ജനിച്ചു. ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബിരുദം നേടി. മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു. 1964- ൽ ബോസ് കോർപ്പറേഷൻ സ്ഥാപിച്ചു.

സംഭാവനകൾ തിരുത്തുക

കാൽ നൂറ്റാണ്ടോളം വിപണിയിൽ അജയ്യമായി തുടർന്ന '901 ഡയറക്ട് റിഫ്‌ളക്ടിങ് സ്​പീക്കർ' സംവിധാനം 1968-ൽ അവതരിപ്പിച്ചു. ബോസ് വേവ് റേഡിയോ, ഹെഡ്‌ഫോൺ എന്നിവയും ഏറെ ശ്രദ്ധപിടിച്ചുപറ്റി. മെഴ്സിഡസും പേർഷെയുംപോലുള്ള വൻകിട കാറുകളിൽ ബോസ് കമ്പനിയുടെ സ്റ്റീരിയോയാണ് ഉപയോഗിക്കുന്നത്. [1]

2011-ൽ ബോസ് കോർപ്പറേഷന്റെ ഭൂരിഭാഗം ഓഹരികളും കൈമാറ്റംചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയിൽ മസാച്യുസെറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് കൈമാറി.[2]

പുരസ്കാരങ്ങൾ തിരുത്തുക

  • ഫെല്ലോ, IEEE, 1972 - ലൗഡ് സ്പീക്കർ ഡിസൈനിംഗിലെ മൗലിക സംഭാവനകൾക്ക്
  • ആഡിയോ എഞ്ചിനീയറിംഗ് സൊസൈറ്റിയിലെ വിശിഷ്ടാംഗത്വം, 1985.

അവലംബം തിരുത്തുക

  1. "ബോസ് ഓഡിയോസ് ഉടമ അമർബോസ് അന്തരിച്ചു". ദേശാഭിമാനി. 2013 ജൂലൈ 14. ശേഖരിച്ചത് 2013 ജൂലൈ 14. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ബോസ് കോർപ്പറേഷൻ സ്ഥാപകൻ അമർ ജി. ബോസ് അന്തരിച്ചു". മാതൃഭൂമി. 2013 ജൂലൈ 14. മൂലതാളിൽ നിന്നും 2013-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 14. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Bose, Amar
ALTERNATIVE NAMES Bose, Amar Gopal
SHORT DESCRIPTION An Bengali American electrical engineer, sound engineer and billionaire entrepreneur
DATE OF BIRTH November 2, 1929
PLACE OF BIRTH Philadelphia, Pennsylvania, United States
DATE OF DEATH July 11, 2013
PLACE OF DEATH Wayland, Massachusetts
"https://ml.wikipedia.org/w/index.php?title=അമർ_ബോസ്&oldid=3971171" എന്ന താളിൽനിന്ന് ശേഖരിച്ചത്