അമർ കാന്ത്

ഇന്ത്യന്‍ രചയിതാവ്

പ്രശസ്തനായ ഒരു ഹിന്ദി സാഹിത്യകാരനാണ് അമർ കാന്ത് (ഇംഗ്ലീഷ്: Amar Kant) (1925 - 17 ഫെബ്രുവരി 2014). ജ്ഞാനപീഠമടക്കമുള്ള നിരവധി ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

കിഴക്കൻ ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലുൾപ്പെട്ട ഭഗദല്പൂർ ഗ്രാമത്തിൽ ജനിച്ച അമർ കാന്ത് ഒരു സ്വാതന്ത്ര സമര പോരാളി കൂടിയായിരുന്നു. അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഒരു പത്രലേഖകനായിട്ടാണ്.

1949-ൽ ഇദ്ദേഹത്തിന്റെ ആദ്യകഥയായ ബാബു പ്രസിദ്ധീകരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രശസ്തമായത് ഇൻഹിൻ ഹാതിയോരൺ എന്ന നോവലാണ്. ബാലിയ പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം മുതൽ സ്വാതന്ത്യം വരെയുള്ള കാലഘട്ടത്തിലെ സംഭവങ്ങളെ കോർത്തിണക്കി എഴുതിയ ഈ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരവും[1] വ്യാസ സമ്മാനും[2] ലഭിച്ചിട്ടുണ്ട്. സുഖാ പട്ട, കാലേ ഉജാലേ, ബിച്ച് കി ദിവാർ, ദേശ് കെ ലോഗ് എന്നിവ അമർ കാന്തിന്റെ മറ്റ് പ്രധാന കൃതികളാണ്. ഹതിയാരെ, ദോപഹർ ക ഭോജൻ, ദിപ്തി കലാക്താരി തുടങ്ങിയ അദ്ദേഹത്തിന്റെ ചെറുകഥകൾ പല സർവ്വകലാശാലകളുടെയും പഠനഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[1]

തന്റെ മിക്ക കൃതികളിലേയും മുഖ്യപ്രമേയമായ ദാരിദ്ര്യത്തോടുള്ള മല്ലിടീൽ അമർ കാന്തിന്റെ സ്വജീവിതത്തിലും ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ജീവിതദുരന്തം മൂലം തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി അവാർഡ് വില്ക്കാൻ തയ്യാറാണെന്ന് ഒരിക്കൽ അമർ കാന്ത് പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു.[3]

2009-ലെ ജ്ഞാന പീഠം പുരസ്കാരം മറ്റൊരു ഹിന്ദി സാഹിത്യകാരനായിരുന്ന ശ്രീലാൽ ശുക്ലയ്ക്കൊപ്പം ഇദ്ദേഹത്തിനും ലഭിച്ചു.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • ജ്ഞാന പീഠം പുരസ്കാരം (2009)
  • സാഹിത്യ അക്കാദമി അവാർഡ് (2007)
  • സോവിയറ്റ് ലാന്റ് നെഹ്‌റു അവാർഡ്
  • വ്യാസ സമ്മാൻ
  • മൈഥിലീസരൺ ഗുപ്‌ത പുരസ്‌കാരം
  • ഉത്തർപ്രദേശ്‌ ഹിന്ദി സംസ്ഥാൻ പുരസ്‌കാരം
  • മദ്ധ്യപ്രദേശ്‌ അമർകാന്ത്‌ കീർത്തി സമ്മാൻ
  1. 1.0 1.1 1.2 "Amar Kant, Shrilal Shukla, Kambar win Jnanpith Award, The Hindu". 2010 മാർച്ച് 18. Retrieved 2011 ഒക്ടോബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Amar Kant selected for Vyas Samman award, The Hindu". 2011 സെപ്തംബർ 20. Archived from the original on 2012-06-21. Retrieved 2011 ഒക്ടോബർ 30. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |2= (help)
  3. "Broke, ailing, Amar Kant willing to sell Akademi Award, medals, Indian Express". 2008 ഏപ്രിൽ 16. Retrieved 2011 ഒക്ടോബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=അമർ_കാന്ത്&oldid=3658308" എന്ന താളിൽനിന്ന് ശേഖരിച്ചത്