പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യയിലെ മാർവാറിലെ മഹാരാജാ ഗജ് സിങ്ങിന്റെ മൂത്ത മകനായിരുന്നു അമർ സിംഗ് റാത്തോഡ് (30 ഡിസംബർ 1613 - 25 ജൂലൈ 1644 ജൂലൈ 1644).[1]

അമർ സിംഗ് റാത്തോഡ്
Subedar of Nagaur
Rajkumar of Marwar

മക്കൾ
Anup Bai
രാജവംശം House of Rathore
പിതാവ് Gaj Singh of Marwar
മാതാവ് Rani Mansukhdeji

കുടുംബം അദ്ദേഹത്തെ പുറത്താക്കുകയും നാടുകടത്തുകയും ചെയ്ത ശേഷം അദ്ദേഹം മുഗളരുടെ സേവനത്തിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഐതിഹാസികമായ ധീരതയും യുദ്ധവീര്യവും കാരണം ചക്രവർത്തി ഉയർന്ന പദവിയിലേക്കും പീന്നീട് ചക്രവർത്തി നേരിട്ട് ഭരിച്ചിരുന്ന നഗൗർ പ്രദേശത്തിന്റെ സുബേദാറും (ഗവർണർ) ആക്കി.[1]

1644-ൽ, അനധികൃതമായി ഹാജരാകാത്തതിന് അദ്ദേഹത്തിന് പിഴ ചുമത്താനുള്ള ചക്രവർത്തിയുടെ തീരുമാനം അദ്ദേഹത്തെ പ്രകോപിപ്പിച്ചു. പിഴ ഈടാക്കാൻ വന്ന സലാബത്ത് ഖാനെ ചക്രവർത്തിയുടെ സാന്നിധ്യത്തിൽ അദ്ദേഹം കുത്തി കൊലപ്പെടുത്തി. രാജസ്ഥാൻ, പശ്ചിമ ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ജനപ്രിയ നാടോടി ഗീതങ്ങളിൽ അദ്ദേഹം പരാമർശിക്കപ്പെടുന്നു.[2]

ജീവിതരേഖ

തിരുത്തുക

മാർവാറിലെ രാജാ സൂർ സിങ്ങിന്റെ മൂത്ത മകനായ കുൻവർ ഗജ് സിങ്ങിന്റെ മകനായി 1613 ഡിസംബർ 30നാണ് അമർ സിംഗ് ജനിച്ചത്.[3][4] പാലിയിലെ സംഗരോ ചഹുവൻ ജസ്വന്തിന്റെ മകൾ റാണി സനാഗരി മൻസുഖ്‌ദേജി ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ.[5]

അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകളെ 1654-ൽ ദാരാ ഷിക്കോയുടെ മൂത്ത മകൻ സുലൈമാൻ ഷിക്കോ വിവാഹം കഴിച്ചു.[6][7]

അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം, മാർവാറിന്റെ സിംഹാസനം  പിതാവിന്റെ ആഗ്രഹപ്രകാരം 11 വയസ്സുള്ള ഇളയ അർദ്ധസഹോദരൻ ജസ്വന്ത് സിങ്ങിന് ലഭിച്ചു.[8] ജസ്വന്തിന്റെ അമ്മ പ്രതാപ് ദേവിയോട് ഗജ് സിംഗിന് ഉണ്ടായിരുന്ന അളവറ്റ ഇഷ്ടവും, അമർ സിങ്ങുമായി മോശം ബന്ധത്തിലായിരുന്ന അനരാ ബായിയുടെ സ്വാധീനവും കാരണമായിരുന്നു ഇത്.[8][9] പകരം അദ്ദേഹത്തിന് നാഗൗറിന്റെ പർഗാനയും, റാവ് എന്ന സ്ഥാനപ്പേരും ലഭിച്ചു.[3]

  1. 1.0 1.1 Jeffrey G. Snodgrass (10 August 2006), Casting kings: bards and Indian modernity, Oxford University Press US, 2006, ISBN 978-0-19-530434-3, ... Amar Singh Rathore was seventeenth-century noble belonging to Jodhpur's royal Rajput family during the reign of the Mughal emperor Shah Jahan ... made the emperor's representative (subedar) of Nagaur district ...
  2. R. C. Temple (June 2003), Legends of the Panjab, Part 3, Kessinger Publishing, 2003, ISBN 978-0-7661-6349-2, ... Jabbal kadhi misri nikali do dhari, Mare Salabat Khan di ja khili pari ...
  3. 3.0 3.1 Mertiyo Rathors of Merta, Rajasthan. Vol. II. p. 58.
  4. Mertiyo Rathors of Merta, Rajasthan. Vol. II. p. 64.
  5. Mertiyo Rathors of Merta, Rajasthan. Vol. II. p. 57.
  6. Khan, Inayat. The Shah Jahan Nama of 'Inayat Khan. p. 497.
  7. Sarkar, Kobita. Shah Jahan and His Paradise on Earth. p. 164.
  8. 8.0 8.1 Hussain, S. M. Azizuddin. Structure of Politics Under Aurangzeb, 1658-1707. p. 134.
  9. Hooja, Rima. A history of Rajasthan. p. 589.
"https://ml.wikipedia.org/w/index.php?title=അമർസിങ്_റാത്തോഡ്&oldid=3825990" എന്ന താളിൽനിന്ന് ശേഖരിച്ചത്