അമ്മി ചവിട്ടി അരുന്ധതി കാണൽ

വെള്ളാളസമൂഹത്തിൽ നിലനിന്നിരുന്ന ഒരു ആചാരമാണ്‌ അമ്മി ചവിട്ടി അരുന്ധതി കാണൽ. പാതിവ്രത്യത്തിനു വലിയ പ്രാധാന്യം കല്പ്പിച്ചിരുന്നവരാണ്‌ വെള്ളാളർ. വിവാഹസമയത്ത്‌ വധുവിന്‌ പാതിവ്രത്യം കാത്തു സൂക്ഷിക്കാം എന്നുറപ്പു നൽകുന്ന ഒരു പ്രതിജ്ഞ ഇവർ എടുക്കേണ്ടിയിരുന്നു. "അമ്മി ചവിട്ടി അരുന്ധതി കാണൽ" എന്നായിരുന്നു ഈ ചടങ്ങിൻറെ പേര്‌.

താലികെട്ടലിനു ശേഷം കതിർമണ്ഡപത്തിനു മൂന്നു തവണ വലം വച്ചു കഴിഞ്ഞാൽ, വലതു ഭാഗത്തു വച്ചിരിക്കുന്ന അമ്മി (അര) കല്ലിൽ വധു വലതു കാൽ വച്ചു കയറി നിൽക്കണം. ആകാശത്തിലെവിടെയോ നിൽക്കുന്ന അരുന്ധതി നക്ഷത്രമെന്ന അക്ഷയ പതിപ്രതാ ചൈതന്യത്തെ ലക്ഷ്യമാക്കി അടിയുറച്ച മൗന ദാർഢ്യത്തോടെ പാതിവ്രത്യം കാത്തു സൂക്ഷിച്ചു കൊള്ളാമെന്നും മരണാന്തരം മറ്റൊരു നക്ഷത്രം ആയി വരുവാൻ തയ്യാറാണെന്നും ഉള്ള നയം വ്യക്ത്യമാക്കുന്ന ഒരാചാരം ആയിരുന്നു വെള്ളാളരുടെ അമ്മിചവിട്ടി അരുന്ധതി കാണൽ[1].

അവലംബം തിരുത്തുക

  1. എം.ചിദംബരം പിള്ള. വെള്ളാളരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും.൧൯൯൫