കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാനത്തു് 2002 നവംബർ 14 ന് തുടങ്ങിവെച്ച ഒരു പദ്ധതിയാണു് അമ്മത്തൊട്ടിൽ. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത ബന്ധങ്ങളിലൂടെ ജനിച്ചതിനാലോ മറ്റു കാരണങ്ങളാലോ കുപ്പത്തൊട്ടികൾ പോലുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതിനു പകരം, അത്തരം നവജാതശിശുക്കളെ കൊണ്ടുവെയ്ക്കുന്നതിനു വേണ്ടി പ്രത്യേകം സ്ഥാപിച്ച ഒരു തൊട്ടിൽ ആണു് ഈ പദ്ധതിയിലെ പ്രധാന ഘടകം.

അമ്മത്തൊട്ടിൽ
അമ്മത്തൊട്ടിൽ

യാതൊരു വിവരങ്ങളും നൽകേണ്ട ഉത്തരവാദിത്തമില്ലാതെത്തന്നെ, സ്വന്തം വ്യക്തിത്വം പുറത്താക്കാതെ മാതാവിനോ മറ്റുള്ളവർക്കോ ഈ തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ സാധിക്കും. ഇപ്രകാരം കണ്ടെടുക്കുന്ന കുഞ്ഞുങ്ങളെ ക്ഷേമസമിതി ഏറ്റെടുത്തു് അനാഥാലയങ്ങളിൽ വളർത്തുകയോ ദത്തു നൽകുകയോ ചെയ്യുന്നു.[1][2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-30. Retrieved 2018-06-03.
  2. http://www.thehindu.com/todays-paper/tp-national/tp-kerala/Minister-launches-lsquoAmmathottilrsquo-project/article14819569.ece
"https://ml.wikipedia.org/w/index.php?title=അമ്മത്തൊട്ടിൽ&oldid=3931097" എന്ന താളിൽനിന്ന് ശേഖരിച്ചത്