അമേരിക്കൻ പ്രോഗ്രെസ്
ന്യൂയോർക്കിലെ ബ്രൂക്ലിനിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത പ്രഷ്യൻ വംശജനായ ചിത്രകാരനും പ്രിന്ററും ലിത്തോഗ്രാഫറുമായ ജോൺ ഗാസ്റ്റ് 1872 ൽ വരച്ച ചിത്രമാണ് അമേരിക്കൻ പ്രോഗ്രസ്. മാനിഫെസ്റ്റ് ഡെസ്റ്റിനിയുടെ ഒരു ഉപമയായ അമേരിക്കൻ പ്രോഗ്രസ് ക്രോമോലിത്തോഗ്രാഫിക് പ്രിന്റുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ അമേരിക്കൻ വെസ്റ്റിലെ ഓട്രി മ്യൂസിയത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.[1]
American Progress | |
---|---|
കലാകാരൻ | John Gast |
വർഷം | 1872 |
Medium | Oil on canvas |
Subject | Manifest destiny |
അളവുകൾ | 11 1/2 in x 15 3/4 in. (29.2 cm x 40 cm) |
സ്ഥാനം | Autry Museum of the American West, Los Angeles, California |
ഉടമ | Autry Museum of the American West |
Accession | 92.126.1 |
Website | Exhibit website |
വിവരണം
തിരുത്തുകഅമേരിക്കൻ പ്രോഗ്രെസ് അമേരിക്കൻ പാശ്ചാത്യ കലയുടെ ഒരു പ്രധാന ഉദാഹരണമായി മാറിയിരിക്കുന്നു. മാനിഫെസ്റ്റ് ഡെസ്റ്റിനിയുടെയും പടിഞ്ഞാറോട്ടുനീങ്ങുന്ന അമേരിക്കൻ വിപുലീകരണത്തിന്റെയും ഒരു ഉപമയായി ഈ പെയിന്റിംഗ് പ്രവർത്തിക്കുന്നു. 11.50 ബൈ 15.75 ഇഞ്ച് (29.2 സെ.മീ × 40.0 സെ.മീ) വലിപ്പമുള്ള പെയിന്റിംഗ് 1872-ൽ അമേരിക്കൻ വെസ്റ്റേൺ ട്രാവൽ ഗൈഡുകളുടെ പ്രസാധകനായ ജോർജ്ജ് ക്രോഫട്ട് വരയ്ക്കാനേർപ്പാടു ചെയ്തു. ഈ ചിത്രം പതിവായി പുനർനിർമ്മിക്കപ്പെടുന്നു. അമേരിക്കയിലെ മനുഷ്യത്വാരോപണമായ കൊളംബിയയാണ് മധ്യഭാഗത്തുള്ള സ്ത്രീ. അവരുടെ തലയിൽ ക്രോഫട്ട് എന്ന് വിളിക്കുന്ന "സാമ്രാജ്യത്തിന്റെ നക്ഷത്രം" കാണപ്പെടുന്നു. കൊളംബിയ നിയന്ത്രണം വിട്ട് കിഴക്ക് നിന്ന് ഇരുണ്ടതും അപകടകരവുമായ പടിഞ്ഞാറോട്ട് നീങ്ങുന്നു. കാൽനടയായോ പഴയ തപാൽവണ്ടി, കുതിരസവാരി, കോനെസ്റ്റോഗ വാഗൺ, വാഗൺ ട്രെയിൻ, അല്ലെങ്കിൽ സ്റ്റീം ട്രെയിനുകൾ എന്നിവയിലൂടെ അവളെ പ്രമുഖ വെള്ളക്കാർ പിന്തുടരുന്നു.[2]പ്രോഗ്രെസ് ഒരു കൈകൊണ്ട് ഒരു ടെലിഗ്രാഫ് വയർ ഇടുകയും മറുകൈയിൽ ഒരു സ്കൂൾ പുസ്തകം വഹിക്കുകയും ചെയ്യുന്നു. കൂടാതെ, വലതുവശത്ത് കാണുന്നത്, ഇതിനകം മിഡ്‌വെസ്റ്റിൽ സ്ഥിരതാമസമാക്കിയ വെള്ളക്കാരായ കർഷകരാണ്. ലേഡി കൊളംബിയ പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ തദ്ദേശവാസികളും ഒരു കൂട്ടം എരുമകളും അവരോടും താമസക്കാരോടുമൊപ്പം പലായനം ചെയ്യുന്നതായി കാണാം.[3]
അവലംബം
തിരുത്തുക- ↑ Museum website entry
- ↑ "American Progress". Retrieved May 1, 2017.
- ↑ Sandweiss, Martha A. "John Gast, American Progress, 1872". Retrieved May 1, 2017.
പുറംകണ്ണികൾ
തിരുത്തുക- Essay on Spirit of the frontier by historian Martha A. Sandweiss of Amherst College Includes high resolution version of the painting
- The Library of Congress -
- Entry in Goulding's New York City directory (1877), listing him as GAST JOHN, artist & lithographer, 39 Park pl. h B'klyn
- Short biography, list of references, and examples of work on askart.com
- Beyond "American Progress": The Legacy of John Gast by Samantha Rothenberg