അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അമേരിക്കയിലെ ഒരു തിരഞ്ഞെടുപ്പ്

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് യു.എസ്.ഇലക്ടറൽ കോളേജ് ആണ്. യു.എസ്.ഇലക്ടറൽ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അമേരിക്കയുടെ പൌരന്മാർ ബാലറ്റ് വഴി വോട്ടു ചെയ്താണ്. ഇലക്ടറൽ കോളേജിൽ ഏതെങ്കിലും പ്രസിഡന്റ് സ്ഥാനാര്തിക്കും വൈസ് പ്രസിഡന്റ് സ്ഥനാര്തിക്കും കേവല ഭൂരിപക്ഷം ലഭിച്ചാൽ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്തിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ അമേരിക്കയുടെ ജനപ്രാതിനിത്യസഭ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്തിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സെനറ്റ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാല് വർഷം കൂടുമ്പോൾ നടക്കും. 1845 മുതൽ നവമ്പർ മാസത്തിലെ ഒനാമത്തെ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവാഴ്ച്ച ആണ് തിരഞ്ഞെടുപ്പ് ദിവസം. 2016 ലെ തിരഞ്ഞെടുപ്പ് നടക്കുന്നത് നവമ്പർ 8ന് ആണ്.