അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് സഭ

അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് സഭ ലോസ് ആഞ്ചലസിലെ വിശുദ്ധ യാക്കോബിന്റെ നാമത്തിലുള്ള സുറിയാനി ഓർത്തഡോക്സ് പള്ളിയിടവക കേന്ദ്രീകരിച്ചു് 2007 മാർച്ച് മാസത്തിൽ സ്ഥാപിതമായ പൂർണ സ്വയംഭരണ സഭയാണു്. ഓർത്തഡോക്സ് പൗരസ്ത്യ സഭയുമായുള്ള ബന്ധത്തിലൂടെ ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ ഭാഗമായി നില്ക്കുന്ന സഭയാണിതു്.

നേതൃത്വം തിരുത്തുക

പ്രമുഖ സുറിയാനി ഓർത്തഡോക്സ് സഭാപണ്ഡിതനും കോർ‍എപ്പിസ്കോപ്പയുമായ ഡോ.ജോസഫ് താർസിയാണു് ഈ സഭയുടെ അദ്ധ്യക്ഷൻ. മേലദ്ധ്യക്ഷൻ അപ്പോസ്തോലിക സന്ദർശകൻ എന്ന നിലയിൽ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത .

പുറമേയ്ക്കുള്ള കണ്ണികൾ തിരുത്തുക