അമൃതം പൊടി
അങ്കണവാടികൾ മുഖേന കുഞ്ഞുങ്ങൾക്ക് നൽകുന്ന പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി (അമൃതം ന്യൂട്രീമിക്സ്). കേരളത്തിലെ മുപ്പത്തിമൂവായിരത്തോളം അങ്കണവാടികളിലൂടെയാണ് ഇതിന്റെ വിതരണം. [1]കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കൽ ഓഫീസറായ ഡോ. നീലോഫറാണ് അമൃതം പൊടിയുടെ ഉപജ്ഞാതാവ്.[2]
നിർമ്മാണം
തിരുത്തുകഗോതമ്പ്, നിലക്കടല, സോയബീൻ, കടലപ്പപരിപ്പ് പഞ്ചസാര എന്നിവ ചേർന്ന അമൃതം പൊടി വികസിപ്പിച്ചെടുത്തത് കാസർക്കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. ജില്ലാ കുടുംബശ്രീ മിഷൻ മുഖേനയാണ് ഇപ്പോൾ ഇതിന്റെ നിർമ്മാണം. [3] സാധാരണ പഞ്ചസാരക്ക് പകരം തേങ്ങയിൽ നിന്നും ഉൽപാദിപ്പിക്കുന്ന പഞ്ചസാരയാണ് ഇതിൽ ചേർക്കുന്നത്. വളരെ ഹെൽത്തി ആയ ഈ ഉല്പന്നം വീട്ടിൽ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്ത് മുതിർന്ന കുട്ടികൾക്കും കൊടുക്കാം. ഏഴു മാസം മുതൽ കുട്ടികൾക്ക് കുറുക്കായും നൽകാവുന്നതാണ്. [4]
ഐശ്വരൃ അമൃതം നൃട്രിമിക്സ്.മുഴപ്പിലങ്ങാട് .കണ്ണൂർ- 670662.കേരളം Fssai Lic no.11323013000456
വിതരണം
തിരുത്തുകആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഐ.സി.ഡി.എസ് അങ്കണവാടികൾ മുഖേനയാണ് സൗജന്യമായി അമൃതം പൊടി വിതരണം ചെയ്യുന്നത്. [5]'സമ്പുഷ്ട കേരളം' പദ്ധതിയുടെ ഭാഗമായി അമൃതം ന്യൂട്രീമിക്സിന്റെ രുചി വർധിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരുന്നു. [6]
ചേരുവകൾ
തിരുത്തുക- ഗോതമ്പ് - 45`/.
- കടലപ്പരിപ്പ് - 15`/,
- നിലക്കടല - 10`/,
- സോയ ചങ്ക്‌സ്- 10`/,
- പഞ്ചസാര - 20`/,
ഗുണങ്ങൾ 100 ഗ്രാം അമൃതം പൊടിയിൽ
എനർജി(കെസിഎൽ) 391 പ്രോട്ടീൻ 16.14 ഫാറ്റ് (ഗ്രാം) 5.44 കാർബോഹൈഡ്രേറ്റ് (ഗ്രാം) 69.37 ഷുഗർ (ഗ്രാം) 26 ഫൈബർ 1.05
വിറ്റമിനും മിനറൽസും 135 ഗ്രാമിൽ
കാൽസൃം 300എംജി അയേൺ 4.5എംജി സിങ്ക് 2.5എംജി വിറ്റമിൻ എ 200എംസിജി തയാമിൻ 0.25എംജി റിബോഫ്ളവിൻ 0.3എംജി നിയാസിൻ 4.0എംജി വിറ്റമിൻ ബി6 0.45എംജി വിറ്റമിൻ സി 20എംജി ഫോളിക് ആസിഡ് 40എംസിജി വിറ്റമിൻ ബി 12 0.4എംസിജി
തയാറാക്കുന്ന വിധം
തിരുത്തുകആറ് മാസം മുതൽ മൂന്ന് വയസ് വരേയുള്ള കുഞ്ഞുങ്ങൾക്ക്.
അമൃതം പൊടി ആവശൃാനുസരണം ചൂട്പാലിലോ വെള്ളത്തിലോ കലക്കി ചെറുചൂടിൽ വേവിച്ച് കുഴമ്പ് രൂപത്തിൽ നൽകാം.ആവശൃമെങ്കിൽ തേനോ പഴങ്ങളോ ചേർക്കാം.കൂടാതേ വിവിധയിനം പലഹാരങ്ങളും തയ്യാറാക്കാം്
- കവർ പൊളിച്ചാൽ പൊടി വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കണം.
- പായ്ക്ക് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ ഉപയോഗിക്കണം.
അവലംബം
തിരുത്തുക- ↑ https://www.manoramaonline.com/health/healthy-food/health-mix.html
- ↑ "അമൃതം പൊടിയുടെ ഉപജ്ഞാതാവ് ഡോ. നീലോഫറിന് ദേശീയ പുരസ്‌കാരം". mathrubhumi.com. 7 May 2023.
- ↑ https://www.manoramaonline.com/pachakam/readers-recipe/2019/05/11/nutri-mix-powder-recipe.html
- ↑ http://www.prd.kerala.gov.in/ml/node/22152
- ↑ https://www.madhyamam.com/local-news/kochi/2017/sep/27/342806
- ↑ https://www.deshabhimani.com/news/kerala/news-16-01-2018/699628