പ്രമുഖ ജോർദാനിയൻ കായിക താരമാണ് അമീറ ഖലീഫ് (ഇംഗ്ലീഷ്: Amera Khalif, അറബി: أميرة خليف) ഒളിമ്പിക്‌സിൽ ജോർദാനെ പ്രതിനിധീകരിച്ച് ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 1980ൽ മോസ്‌കോയിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ ജോർദാനുവേണ്ടി ഷൂട്ടിങ് മത്സരത്തിൽ പങ്കെടുത്തു.[1]

അമീറ ഖലീഫ്
വ്യക്തിവിവരങ്ങൾ
National teamജോർദാൻ
ജനനം (1929-12-01) ഡിസംബർ 1, 1929  (94 വയസ്സ്)
ഉയരം167 cm (5 ft 6 in) (1980)
ഭാരം59 kg (1980)
Sport
രാജ്യം ജോർദാൻ
കായികയിനംഷൂട്ടിംഗ്
Updated on 12 July 2017.

ഒളിമ്പിക്‌സ് പങ്കാളിത്തം തിരുത്തുക

1980ലെ മോസ്‌കോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ജോർദാനിലെ ഏറ്റവും പ്രായം കൂടിയതാരമായിരുന്നു അമീറ. മത്സരം ആരംഭിച്ച ദിവസം 50 വയസ്സും 235 ദിവസവുമായിരുന്നു അവരുടെ പ്രായം.[2] മോസ്‌കോ ഒളിമ്പിക്‌സിൽ മിക്‌സ്ഡ് 50 മീറ്റർ റൈഫിൾ പ്രോണിലും മിക്‌സ്ഡ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലും മത്സരിച്ചു.[1] മിക്‌സ്ഡ് 50 മീറ്റര് റൈഫിൾ പ്രോണിൽ 56 മത്സരാർത്ഥികളിൽ 32ആം സ്ഥാനത്തെത്തി.[3]

Rank Shooter Total
32T   Amera Khalif (JOR) 591
മിക്‌സ്ഡ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ

39 മത്സരാർത്ഥികളിൽ 32ആം സ്ഥാനത്തെത്തി.[4]

Rank Shooter PP KP SP Total
32T   Amera Khalif (JOR) 395 365 344 1,104

അവലംബം തിരുത്തുക

  1. 1.0 1.1 "Amera Khalif". Olympics at Sports-Reference.com. Sports Reference LLC. Retrieved 12 July 2017.
  2. "Jordan Shooting at the 1980 Moskva Summer Games". Olympics at Sports-Reference.com. Sports Reference LLC. Retrieved 12 July 2017.
  3. "Shooting at the 1980 Moskva Summer Games: Mixed Small-Bore Rifle, Prone, 50 metres". Olympics at Sports-Reference.com. Sports Reference LLC. Retrieved 12 July 2017.
  4. "Shooting at the 1980 Moskva Summer Games: Mixed Small-Bore Rifle, Three Positions, 50 metres". Olympics at Sports-Reference.com. Sports Reference LLC. Retrieved 12 July 2017.

പുറംകണ്ണികൾ തിരുത്തുക

Amera Khalif olympic.org സൈറ്റിൽ [[വർഗ്ഗം::2022-ൽ മരിച്ചവർ]]

"https://ml.wikipedia.org/w/index.php?title=അമീറ_ഖലീഫ്&oldid=4024003" എന്ന താളിൽനിന്ന് ശേഖരിച്ചത്