അഭിമന്യു സമന്തസിംഹര

ഒരു ഒഡിയ കവി

ജാജ്പൂരിലെ ബാലിയയിൽ ജനിച്ച ഒരു ഒഡിയ കവിയാണ് അഭിമന്യു സമന്തസിംഹര (23 ഫെബ്രുവരി 1760[1] - 15 ജൂൺ 1806)[2]. ബാഗഗീത (കടുവപ്പാട്ട്), ചധേയ് ഗീത (പക്ഷി ഗാനം) തുടങ്ങി ഒഡിയ നാടൻ പാട്ടുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് നിരവധി കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് ബിദഗ്ധ ചിന്താമണി.

Bidagdha Kabi

അഭിമന്യു സമന്തസിംഹര
Drawing of Samantasinhara
ജനനം(1760-02-23)23 ഫെബ്രുവരി 1760 (7th day of Magha)
Balia, Jajpur district
20°43′32″N 86°16′22″E / 20.72556°N 86.27278°E / 20.72556; 86.27278
മരണം15 ജൂൺ 1806(1806-06-15) (പ്രായം 46) (Raja Sankranti)
ദേശീയതഇന്ത്യൻ
തൊഴിൽകവി
ജീവിതപങ്കാളി(കൾ)ബിമല ദേവി
മാതാപിതാക്ക(ൾ)ഇന്ദ്രജീത സാമന്തസിംഹര
തുളസി ദേവി

1760 ഫെബ്രുവരി 23-ന് ജാജ്പൂരിലെ ബാലിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.[3]ജാജ്പൂരിലെ പ്രശസ്തമായ ബുദ്ധമത സ്ഥലമായ രത്നഗിരി മഹാവിഹാരത്തിനടുത്താണ് ബാലിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പിതാവ് ഇന്ദ്രജീത സാമന്തസിംഹരയ്ക്ക് കുട്ടികളില്ലായിരുന്നു. എന്നാൽ അഭിമന്യു ജനിച്ചത് ബ്രാഹ്മണനായ സദാനന്ദ കബിസൂര്യ ബ്രഹ്മാവിന്റെ ആരാധന മൂലമാണെന്ന് പറയപ്പെടുന്നു.[4]അഭിമന്യുവിന്റെ അധ്യാപകനായിരുന്നു അദ്ദേഹം. ഒൻപതാം വയസ്സിൽ അദ്ദേഹം തന്റെ ആദ്യ കവിത എഴുതി.

କରମଙ୍ଗା ଗଛ ଛାଇ ଗୋ,

ମୋର ହୁଁ ଗୋ ।
କରମ ଯାହାର ସଫଳ ହୋଇବ,
କୃଷ୍ଣଙ୍କୁ ଲଭିବ ସେହି ଗୋ,
ମୋର ହୁଁ ଗୋ ।

ଅଭିମନ୍ୟୁ ସାମନ୍ତସିଂହାର

Shadow of Starfruit tree,

You are mine ।
Whose work will be successful,
He will get Krishna,
You are mine ।

Abhimanyu Samantasinghara

സാഹിത്യകൃതികൾ

തിരുത്തുക
  • ബിദഗ്ധ ചിന്താമണി
  • പ്രേമ കല
  • രസബതി
  • സുലഖ്യാന
  • പ്രേമ തരംഗിണി
  • ബാഘഗീത
  • ഛദ്ദേയ് ഗീത
  • ബോലെ ഹൺ
  • പ്രേമ (പ്രീതി) ചിന്താമണി

അദ്ദേഹത്തിന്റെ സാഹിത്യകൃതിയായ ബിദഗ്ദ ചിന്താമണി ഒഡിയ സാഹിത്യത്തിലെ വിലപ്പെട്ട ഗ്രന്ഥമാണ്. ചില ജനപ്രിയ ഒഡിയ കവിതാ പ്രയോഗങ്ങൾ (ചന്ദ- ଛାନ୍ଦ) ഇവിടെ കാണാം, ഉദാ. ഗഡമാലിയ, ഫുലതോല മുതലായവ. ഈ പേരുകളെ കവിയുടെ വിളിപ്പേര് എന്ന് വിളിക്കാം. ഈ പുസ്തകത്തിൽ നിന്ന് അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.

ଇନ୍ଦ୍ରଜିତ ଏ ଛାନ୍ଦ ଭଣାଇ
ରାଧା ଧ୍ୟାନ କରି

ବାଘ ଗୀତ, ବିଦଗ୍ଧ ଚିନ୍ତାମଣି

[5]

Indrajeeta encouraged to write ths 'Chanda'
meditating Radha

Bagha Gita, Bidagdha Chintamani

ବାଲିଆ ବୋଲି ଯେ ଏକ ନଗର
ତହିଁ ନୃପତି ସାମନ୍ତ ସିଂହାର

ବାଘ ଗୀତ,ବିଦଗ୍ଧ ଚିନ୍ତାମଣି

Balia is a kingdom
Its king is Samantasinghara

Bagha Gita, Bidagdha Chintamanui

അദ്ദേഹത്തിന്റെ പിതാവ് ഇന്ദ്രജീത സാമന്തസിംഹരയെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ വിവരിക്കുന്നു. ബാലിയയിലെ രാജാവായിരുന്നുവെന്ന് എഴുതിയിട്ടുണ്ട്.

  1. "ABHIMNYU SAMANTA SINGHARA". orissadiary. Archived from the original on 4 October 2016. Retrieved 23 September 2016.
  2. "ଯାଜପୁର ସଂସ୍କୃତି ବିକାଶ ପରିଷଦ". Archived from the original on 3 May 2014. Retrieved 3 May 2014.
  3. "EMINENT LITERARY LUMINARIES OF ORISSA" (PDF). Orissa Reference Annual - 2004: ୨୯୧. 2004. Archived from the original (PDF) on 19 October 2013. Retrieved 6 February 2014.
  4. Encyclopaedia Of Indian Literature (Volume One (A To Devo), Volume 1
  5. leaf etchings of Orissa, Durga Prasad Patnaik

പുറംകണ്ണികൾ

തിരുത്തുക
  • History of Odia literature, Mayadhar Manasingh, Publisher: Grantha Mandira
  • Prachina Odia Kabita Sambhara, Editor: Jatindra Mohan Mohanty, Publisher: Subarnarekha, Bhubaneswar
  • Utkala Lakshmi, Gangadhar Granthabali(Odia), Das Brothers, Cuttack-Berhampur- Sambalpur, 3rd reprint, 1961
  • Fakirmohan Senapatinka Atmacharita (Odia), Edited by Debendra Kumar Dash, National Book Trust, New Delhi, Reprint, 2015, pp-58
"https://ml.wikipedia.org/w/index.php?title=അഭിമന്യു_സമന്തസിംഹര&oldid=3720359" എന്ന താളിൽനിന്ന് ശേഖരിച്ചത്