മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്ത് ജനിച്ച ഒരു ഇസ്‌ലാമിക പണ്ഡിതനായിരുന്നു അബ്ദുൽ ഹകീം സിയാൽകോട്ടി (ملا عبدالحکیم سیالکوٹی )

(1560–1657)[1]. സിയാൽകോട്ടിൽ 1560-ൽ ശൈഖ് ശംസുദ്ദീന്റെ മകനായാണ് അബ്ദുൽ ഹകീം ജനിക്കുന്നത്. ഖുർആൻ പണ്ഡിതൻ, തത്വചിന്തകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു വന്നു. ഫാസിൽ സിയാൽകോട്ടി, ഫാസിൽ ലാഹോരി എന്നീ വിശേഷണങ്ങൾ അബ്ദുൽ ഹകീമിന്റെതായി കാണപ്പെടുന്നു.

അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിവിധ സർവ്വകലാശാലകളിൽ പഠിപ്പിക്കപ്പെടുന്നുണ്ട്. പേർഷ്യൻ തത്വചിന്തകനായ മുല്ല സാദ്രയെ ഇന്ത്യയിൽ പരിചയപ്പെടുത്തുന്നത് ഇദ്ദേഹമാണ്.

1657-ലെ സഫർ മാസം 24-ന് അബ്ദുൽ ഹകീം സിയാൽകോട്ടി അന്തരിച്ചു.

അവലംബം തിരുത്തുക

  1. Annemarie Schimmel (1980), Islam in the Indian subcontinent, BRILL, Volume 2, p. 100Sawanehaate Allama Abdul Hakeem Siyalkot www.archive.org