അബ്ദുള്ള പാലേരി
കേരളത്തിലെ ഒരു പക്ഷിനിരീക്ഷകനാണ് അബ്ദുള്ള പാലേരി. കേരളത്തിലെ നീലക്കോഴികളെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ വരൂ, നമുക്കു പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്ന കൃതിക്ക് 2012-ലെ ബാലസാഹിത്യപുരസ്കാരം (ശാസ്ത്രം) ലഭിച്ചിരുന്നു[1]. നിലവിൽ കേരളത്തിലെത്തുന്ന ദേശാടനപ്പക്ഷികളെ കുറിച്ച് പഠനം നടത്തിവരികയാണ് അബ്ദുല്ല പാലേരി.[2]
പുസ്തകങ്ങൾ
തിരുത്തുക- വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം. മാതൃഭൂമി ബുക്ക്സ്. 2010. ISBN 9788182648982.
- പക്ഷിനിരീക്ഷണം: അറിവും വിനോദവും. ഒലിവ് പബ്ലിക്കേഷൻസ്. 2016.
അവലംബം
തിരുത്തുക- ↑ "ബാലസാഹിത്യപുരസ്കാരങ്ങൾ – KSICL – ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – Kerala State Institute of Children's Literature | Children's Book Publisher in Kerala" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-09-25. Retrieved 2020-08-31.
- ↑ "കുന്നും മലയും താണ്ടി നിരീക്ഷണം; രണ്ട് പതിറ്റാണ്ടായി പക്ഷികൾക്ക് പിറകേ" (in ഇംഗ്ലീഷ്). മലയാള മനോരമ. Archived from the original on 2022-04-25. Retrieved 2022-04-25.