അബുദാബി ഷെയ്ഖ് സയ്ദ് മസ്ജിദ്

വലിപ്പത്തിൽ ലോകത്തിലെ തന്നെ എട്ടാമത്തെ വലിയ പള്ളിയാണ്[1] അബുദാബിയിലെ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ് യാൻ മസ്ജിദ്. മുഗൾ,മൂറിഷ് വാസ്തുകലയുടെ രീതിയിലാണ് നിർമ്മാണം. ലാഹോറിലെ ബാദ്ശാഹി മസ്ജിദിന്റേയും, കസബ്ലാങ്ക ഹസൻ2 മസ്ജിദിന്റെയും നിർമ്മാണരീതികൾ ഈ മസ്ജിദിന്റെ നിർമ്മിതിയെയും സ്വാധീനിച്ചിട്ടുണ്ട്. ഒരേ സമയം 40000 പേർക്ക് പ്രാർഥിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഇറാനിയൽ ഡിസൈനർ അലി ഖലീക്കി രൂപകല്പന ചെയ്ത കാർപ്പെറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ആണ്.

ഷെയ്ഖ് സയ്ദ് മസ്ജിദ് അബുധാബി
Coordinates: 24°24′43″N 54°28′26″E / 24.412°N 54.474°E / 24.412; 54.474
സ്ഥലം United Arab Emirates അബുധാബി, U.A.E.
Branch/tradition സുന്നി
ഉടമസ്ഥാവകാശം ഗവണ്മെന്റ്, യു ഏ യി.
വാസ്തുവിദ്യ വിവരങ്ങൾ
ശേഷി 40,000-ൽ അധികം
ഖുബ്ബ(കൾ) ഏഴു വ്യത്യസ്ത വലിപ്പങ്ങളിൽ 82 താഴികക്കുടങ്ങൾ
Dome height (outer) 85 മീ (279 അടി)
Dome dia. (outer) 32.2 മീ (106 അടി)
മിനാരം(ങ്ങൾ) 4
മിനാരത്തിൻ്റെ ഉയരം 107 മീ (351 അടി)
നിർമ്മാണച്ചെലവ് 2 ബില്യൺ യു ഏ യി ദിർഹം
  1. Regional buildings have never looked so good[പ്രവർത്തിക്കാത്ത കണ്ണി]