നൈജീരിയയുടെ തലസ്ഥാനമാണ് അബുജ. 1991 ഡിംസംബർ 12-നാണ് ലഗോസിൽ നിന്നും നൈജീരിയയുടെ തലസ്ഥാനം എന്ന പദവി അബുജയിലേക്ക് മാറ്റപ്പെട്ടത്. 2006 വരെയുള്ള കണക്കുകൾ പ്രകാരം 778,567 ആണ് ഇവിടുത്തെ ജനസംഖ്യ.

അബുജ, നൈജീരിയ
അബുജ, നൈജീരിയ.
അബുജ, നൈജീരിയ.
Phase I and II represents Abuja city on a map of FCT
Phase I and II represents Abuja city on a map of FCT
ഭരണപ്രദേശംഫെഡറൽ ക്യാപ്പിറ്റൽ ടെറിട്ടറി
ഭരണസമ്പ്രദായം
 • മിനിസ്റ്റർആലിയു മൊഡിബ്ബൊ ഉമർ
വിസ്തീർണ്ണം
 • ആകെ713 ച.കി.മീ.(275 ച മൈ)
 • ഭൂമി713 ച.കി.മീ.(275 ച മൈ)
ജനസംഖ്യ
 (2006)
 • ആകെ778,567 [1]
സമയമേഖലUTC+1 (WAT)
വെബ്സൈറ്റ്http://fct.gov.ng/fcta/

ആഫ്രിക്കയിലെ, പ്രത്യേകം രൂപകല്പ്പന ചെയ്ത് നിർമിച്ച നഗരങ്ങളിൽ വച്ച് ഏറ്റവും മികച്ചതായാണ് അബുജ കണക്കാക്കപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും സമ്പന്നവും ചിലവേറിയതുമായ നഗരങ്ങളിലൊന്നുമാണിത്. എങ്കിലും നഗരാതിർത്തികളിൽ കാരു പോലെയുള്ള ചേരിപ്രദേശങ്ങൾ ധാരാളമുണ്ട്. വരുമാനം കുറഞ്ഞ കുടുംബങ്ങളെ താമസിപ്പിക്കുന്നതിനായി ഉദ്ദേശിച്ച് നിർമ്മിക്കപ്പെട്ട കാരു പട്ടണത്തിൽ ഇന്നും ശുദ്ധജലവിതരണമോ ശുചീകരണ പ്രവർത്തനങ്ങളോ വൈദ്യുതിയോ ഇല്ല എന്നതും വൈരുദ്ധ്യമാണ്.

അബുജ, നൈജീരിയയുടെ ഭൂപടത്തിൽ
അബുജ, നൈജീരിയയുടെ ഭൂപടത്തിൽ


"https://ml.wikipedia.org/w/index.php?title=അബുജ&oldid=3677548" എന്ന താളിൽനിന്ന് ശേഖരിച്ചത്