അബിം ജില്ല, ഉഗാണ്ടയിലെ വടക്കുഭാഗത്തുള്ള ഒരു ജില്ലയാണ്. ജില്ലാ ആസ്ഥാനവും, പ്രധാന സ്ഥലവുമായ അബിം നിൽ നിന്നാണ് ജില്ലക്ക് ആ പേരു വന്നത്

അബിം ജില്ല.
ഉഗാണ്ടയിലെ ജില്ല
ഉഗാണ്ടയിലെ അബിം ജില്ല
ഉഗാണ്ടയിലെ അബിം ജില്ല
Coordinates: 02°44′N 33°40′E / 2.733°N 33.667°E / 2.733; 33.667
രാജ്യംഉഗാണ്ട
ഉഗാൺറ്റയുടെ ഭാഗങ്ങൾവടക്കെ ഉഗാണ്ട
ഉപഭാഗംകരമോജ ഉപഭാഗം
തലസ്ഥാനംഅബിം
വിസ്തീർണ്ണം
 • ആകെ2,353.3 ച.കി.മീ.(908.6 ച മൈ)
ജനസംഖ്യ
 (2012ലെ)
 • ആകെ56,500
 • ജനസാന്ദ്രത24/ച.കി.മീ.(60/ച മൈ)
സമയമേഖലUTC+3 (കിഴക്കൻ ആഫ്രിക്ക സമയം)
വെബ്സൈറ്റ്www.abim.go.ug

സ്ഥല നിർണ്ണയം

തിരുത്തുക

അബിം ജില്ലയുടെ വടക്കും കിഴക്കും കൊട്ടിഡൊ ജില്ലയും, തെക്കു പടിഞ്ഞാറും തെക്കുമായി നപക് ജില്ലയും തെക്കുപടിഞ്ഞാറായി ഒടുകെ ജില്ലയും പടിഞ്ഞാറായി അഗാഗൊ ജില്ലയും സ്ഥിതിചെയ്യുന്നു[1] മൊറൊറ്റൊ പട്ടണം റോഡു വഴി 140 കി.മീ അകലെയാണ് അബിം..[2] ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് റോഡുവഴി വടക്കുകിഴക്കായി 366 കി. മീ. അകലെയാണ്.[3]ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ 02 44N, 33 40E ആണ്.

വിഹഗ വീക്ഷണം

തിരുത്തുക

കൊടിഡൊ ജില്ലയിൽ ലാബ്വൊർ കൗൺറ്റി എന്നറിയപ്പെട്ടിരുന്നത് 2006 ജൂലൈ 1ന് അബിം ജില്ലയായി.  ഈ ജില്ലയിൽ അഞ്ചു ഉപസ്ഥലങ്ങളും അബി ടൗൺ കൗൺസിലും പെടുന്നു.അബിം ജില്ലയുടെ വിസ്തീർണ്ണം 2353.3 ച. കി.മീ. ആണ്. കരമൊജയുടെ ഉപമേഖലയിൽ പെട്ടതാണ് അബിം ജില്ല. ഉപമേഖലയിൽ 1.അബിം ജില്ല 2.അമുദാത്ത് ജില്ല 3.കാബോങ്ങ് ജില്ല 4.കൊടിഡൊ ജില്ല 5.മൊറൊടൊ ജില്ല 6.നകപിപിരിപിരിട് ജില്ല. 7.നപക് ജില്ലയും ഉൽപ്പെടുന്നു. അബിം ജില്ലയിൽ ഈർപ്പമുള്ള, വരൺറ്റ വന പുൽമേട് ഡിസംബർ മുതൽ ഫെബ്രുവരി വരെ കാലാവസ്ഥയാണുള്ളത്.

ജനസംഖ്യ

തിരുത്തുക

1991ൽ നടന്ന ദേശീയ ജനസംഖ്യ കണക്കെടുപ്പ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 47600 ആയിരുന്നു. 2002ൽ നടന്ന ദേശീയ ജനസംഖ്യ കണക്കെടുപ്പ് അനുസരിച്ച് ജനസംഖ്യ ഏകദേശം 51,800 എന്നു കണക്കാക്കിയിരുന്നു. ശരാശരി ജനസംഖ്യ വളർച്ച് നിരക്ക് 2002നും 2012നും ഇടക്ക് 0.9% ആയി കണക്കാക്കിയിരുന്നു, അബിം ജില്ലയിലെ ജനസംഖ്യ 56500 എന്ന് ഏകദേശം കണക്കാക്കുന്നു.[4]21-ംനൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ജനസംഖ്യയുടെ വളർച്ച താഴെയുള്ള പട്ടികയിൽ കാണാം.  എല്ലാ സംഖ്യകളും ഉദ്ദേശങ്ങളാണ്

അബിം ജില്ലയിലെ ജനസംഖ്യ പ്രവണത.
YearEst. Pop.
200251,800
200352,300
200452,800
200553,300
YearEst. Pop.
200653,800
200754,300
200854,800
200955,300
YearEst. Pop.
201055,800
201156,300

കുറിപ്പുകൾ

തിരുത്തുക
  1. Uganda District Map
  2. "Distance Between Moroto And Abim With Map". Globefeed.com. Retrieved 23 May 2014.
  3. "Map Showing Kampala And Abim With Distance Marker". Globefeed.com. Retrieved 23 May 2014.
  4. "Estimated Population of Abim District In 1991, 2002 & 2012". Citypopulation.de. Retrieved 23 May 2014.

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അബിം_ജില്ല&oldid=3101812" എന്ന താളിൽനിന്ന് ശേഖരിച്ചത്