അഫോഗ്നാക്ക്
അഫോഗ്നാക്ക് (Alutiiq: Agw'aneq;[1] റഷ്യൻ: Афогнак[2]) യു.എസ് സംസ്ഥാനമായ അലാസ്കയിലെ കൊടിയാക് ദ്വീപിന് 5 കിലോമീറ്റർ (3.1 മൈൽ) വടക്ക് കൊടിയാക് ദ്വീപസമൂഹത്തിലുൾപ്പെട്ട ഒരു ദ്വീപാണ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 43 മൈൽ (69 കിലോമീറ്റർ) നീളവും വടക്ക് നിന്ന് തെക്ക് വരെ 23 മൈൽ (37 കിലോമീറ്റർ) വീതിയും 1,812.58 ചതുരശ്ര കിലോമീറ്റർ (699.84 ചതുരശ്ര മൈൽ) വിസ്തീർണ്ണവുമുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ 18-ാമത്തെ വലിയ ദ്വീപായി മാറുന്നു. നീളമുള്ളതും ഇടുങ്ങിയതുമായ നിരവധി ഉൾക്കടലുകളാൽ തീരം പിളർക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ ഏറ്റവും ഉയർന്ന സ്ഥലം 2,546 അടി (776 മീറ്റർ) ആണ്.
Native name: Ag’waneq | |
---|---|
Geography | |
Location | Pacific Ocean |
Coordinates | 58°15′00″N 152°30′00″W / 58.25000°N 152.50000°W |
Archipelago | Kodiak Archipelago |
Area | 699.84 ച മൈ (1,812.6 കി.m2) |
Length | 43 mi (69 km) |
Width | 23 mi (37 km) |
Highest elevation | 2,546 ft (776 m) |
Highest point | unnamed |
Administration | |
United States | |
State | Alaska |
Borough | Kodiak Island |
Largest settlement | Aleneva (pop. 37) |
Demographics | |
Population | 169 (2000) |
Pop. density | 0.09 /km2 (0.23 /sq mi) |