അപ്പർ പൊബോഷിയ ദേശീയോദ്യാനം
യുക്രൈനിന്റെ പടിഞ്ഞാറൻ ഭാഗത്ത്, ഖ്മെൽനിറ്റ്സ്ക്കി ഒബ്ലാസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അപ്പർ പൊബോഷിയ ദേശീയോദ്യാനം (Ukrainian: Національний парк «Верхнє Побужжя»). ഇത് സ്ഥാപിതമായത് 2013ൽ ആണ്. ഇതിൽ 108,000 ഹെക്റ്റർ പ്രദേശം ഉൾക്കൊള്ളുന്നു. ഖ്മെൽനിറ്റ്സ്ക്കി പട്ടണത്തിലാണ് ഇതിന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത്.
Upper Pobozhia National Nature Park | |
---|---|
Національний парк «Верхнє Побужжя» | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Khmelnitsky Oblast, Ukraine |
Nearest city | Khmelnitsky |
Coordinates | 49°26′11″N 27°25′7″E / 49.43639°N 27.41861°E |
Area | 108,000 ഹെക്ടർ (1,080 കി.m2) |
Established | 2013 |
റെഡ് ബുക്ക് ഓഫ് യുക്രൈനിൽ ഇടം പിടിച്ച 19 സസ്യസ്പീഷീസുകൾ, പ്രാദേശികമായി കാണുന്ന 37 അപൂർവ്വസ്പീഷീസുകൾ, യൂറോപ്യൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന 17 സ്പീഷീസുകൾ ഉൾപ്പെടെ വളരെ വ്യത്യസ്തമായ സസ്യജാലങ്ങൾ ഈ ദേശീയോദ്യാനത്തിലുണ്ട്. അപ്പർ പോബോഷിയ തെക്കൻ ബുഗ് നദിയുടേയും അതിന്റെ പോഷകനദികളുടേയും നദീതടത്തിന്റെ ഉന്നതഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.