കാർഷികോത്പന്നങ്ങളുടേയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടേയും കയറ്റുമതിക്കുമാത്രം പ്രോത്സാഹനം നൽകുന്നതിനായി ഇന്ത്യയുടെ കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ്‌ അപ്പെഡ (Agricultural Products Exports Development Authority- APEDA). കയറ്റുമതിയാണ്‌ ഈ സംഘടയുടെ പ്രധാന മേഖല. അതുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും സമീപിക്കാവുന്ന ഒരു സംഘടനയാണിത്. സഹായധനമെല്ലാം; മൊത്തം ചിലവിന്റെ നിശ്ചിത ശതമാനമോ അഥവാ തിശ്ചിതതുകയോ, ഏതാണോ കുറവ് അതായിരിക്കും. ഈ സംഘടനയ്ക്ക് കേരളത്തിൽ ഓഫീസുകൾ നിലവിലില്ല. ഏറ്റവും അടുത്ത ഓഫീസ് ബാംഗ്ലൂരിൽ പ്രവർത്തിക്കുന്നു. എങ്കിലും കേരളത്തിലെ വെർച്വൽ ഓഫീശായി അറിയപ്പെടുന്നത് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനെയാണ്‌. അപ്പെഡയുടെ ചില പൊതുവായ സഹായ പദ്ധതികൾ[1].

 • അപ്പെഡെയുടെ നിയമങ്ങൾക്കനുസരിച്ച് പായ്ക്കിങ് വസ്തുക്കൾ ഉപയോഗിക്കുന്നതിനായി മൊത്തം ചിലവിന്റെ 30% അഥവാ ഒന്നരലക്ഷ രൂപ വരെ സഹായധനം നൽകും.
 • സംഭരണകേന്ദ്രത്തിൽ നിന്നു കയറ്റുമതി, പായ്ക്കിങ് കേന്ദ്രത്തിലേയ്ക്ക് ഉത്പന്നങ്ങൾ കൊണ്ടുപോകുന്നതിന്‌ കർഷകർ, ഉത്പാദകർ, കയറ്റുമതി സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് മൊത്തം ചിലവിന്റെ 50% അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ സഹായം.
 • കയറ്റുമതി, ലാഭക്ഷമത എന്നീ വിഭാഗങ്ങളിൽ പഠനം നടത്തുന്നതിന്‌ കയറ്റുമതി, കർഷകസംഘം, ട്രേഡ് അസ്സോസിയേഷനുകൾ എന്നിവയ്ക്ക് മൊത്തം ചെലവിന്റെ 50% അല്ലെങ്കിൽ പത്തുലക്ഷം രൂപാവരെ സഹായം.
 • പരസ്യങ്ങലിലൂടെ ബ്രാൻഡ് പരിചയപ്പെടുത്തുന്നതിന്‌ ചെലവിന്റെ 40% അഥവാ ഒരു ലക്ഷം രൂപവരേയും സഹായം ലഭിക്കും.
 • ഉത്പന്നങ്ങൾ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതിന്‌ പ്രത്യേകതരം വാഹനങ്ങൾ വാങ്ങുന്നതിലേക്കായി മൊത്തം ചിലവിന്റെ 25% അഥവാ രണ്ടരലക്ഷം രൂപവരെ സഹായം ലഭിക്കും. പക്ഷേ സാധാരണം ചർക്കു വാഹനങ്ങൾക്ക് ഈ സഹായം ലഭിക്കുന്നതല്ല.
 • കയറ്റുമതികാവശ്യമായ ഉത്പന്നങ്ങൾ വിളവെടുക്കുന്നതിലേയ്ക്കായി യന്ത്രവത്കരണം ആവശ്യമെങ്കിൽ അതിനായി മൊത്തം ചെലവിന്റെ 25% അല്ലെങ്കിൽ അഞ്ചുലക്ഷം രൂപവരെ സഹായം ലഭിക്കും.
 • ഉത്പങ്ങളുടെ ഇടക്കാല സം‌രക്ഷണത്തിനായും, തരംതിരിക്കൽ, സം‌ഭരണം, സൂക്ഷിക്കൽ എന്നീ പ്രക്രിയകൾക്കായി ഷെഡുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി മൊത്തം ചെലവായ തുകയുടെ 25% അല്ലെങ്കിൽ അഞ്ചുലക്ഷം രൂപവരെ ധനസഹായം.
 • ഉത്പന്നങ്ങളുടെ തരം തിരിക്കൽ, ഗ്രേഡിംഗ്, വൃത്തിയാക്കൽ, പാക്കിങ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കായി യന്ത്രവത്കരണം ആവശ്യമെങ്കിൽ അവയുടെ ചെലവിന്റെ 25% വരെയോ 10 ലക്ഷം രൂപവരേയോ സഹായൻ ലഭിക്കുന്നതാണ്‌.
 • ഉത്പന്നങ്ങളുടെ പ്രികൂളിങിനുവേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചെലവിന്റെ 25% അല്ലെങ്കിൽ 10 ലക്ഷം രൂപവരെ സഹായം ലഭിക്കുന്നതാണ്‌.
 • ഫ്യൂമിഗേഷൻ, എക്സ് റേ, സ്ക്രീനിങ്, വാട്ടർ ട്രീറ്റുമെന്റ് തുടങ്ങിയ കപ്പലിൽ കയറ്റുന്നതിനു മുൻപുള്ള സംസ്കരണ പ്രവർത്തനങ്ങൾക്ക് മൊത്തം ചെലവിന്റെ 25% അഥവാ 10 ലക്ഷം രൂപ വരെ സഹായം ലഭിക്കും.
 • വിളവെടുപ്പിനുശേഷമുള്ള കൈകാര്യത്തിനായി പയ്ക്ക് ഹൗസുകളും ഗ്രീൻ ഹൗസുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കുന്നതിലേയ്ക്കായി മൊത്തം ചെലവിന്റെ 25% അല്ലെങ്കിൽ 25 ലക്ഷം രൂപാ വരെ സഹായം ലഭിക്കും.
 • വേപ്പർ ട്രീറ്റുമെന്റ്, ഇലക്ട്രോണീക് ബീം പ്രൊസ്സസ്സിംഗ്, ഇ-റേഡിയേഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്‌ മൊത്തം ചെലവിന്റെ 50% അഥവാ 25 ലക്ഷം രൂപ വരെ സഹായധനം.
 • മലിനീകരണ നിയന്ത്രണ സം‌വിധാനം , പാഴ്ജല സംസ്കരണം തുടങ്ങിയവയ്ക്ക് വേണ്ട സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾക്കായി മൊത്തം ചിലവിന്റെ 25% അഥവാ 25 ലക്ഷം രൂപവരെ സഹായം.
 • ഹൈ-ഹ്യൂമിഡിറ്റി കോൾഡ് സ്റ്റോറേജ്, ഡീപ് ഫ്രീസറുകൾ, കണ്ട്രോൾഡ് അറ്റ്മോസ്ഫിയർ സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിന്‌ മൊത്തം ചെലവിന്റെ 25% അല്ലെങ്കിൽ 10 ലക്ഷം രൂപവരെ സഹായം.
 • കയറ്റുമതി വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിലേക്കായി പരിശോധൻശാലകൾ സ്ഥാപിക്കുന്നതിനായി കർഷകർക്കും ട്രേഡ് അസോസിയേഷനുകൾക്കും മൊത്തം ചെലവിന്റെ 50% അഥവാ അഞ്ചുലക്ഷം രൂപ.
 • ഐ.എസ്.ഒ., എച്ച്.എ.സി.സി.പി., ടി.ക്യു.എം. തുടങ്ങിയ ഗുണമേന്മാ സാക്ഷ്യപത്രങ്ങൾ സമ്പാദിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടൂത്തുന്നതിന്‌ കയറ്റുമതിക്കാർക്കും ഉത്പാദകർക്കും മൊത്തം ചെലവിന്റെ 50% അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ വരെ സഹായം.

ഇതുകൂടാതെ കയറ്റുമതിക്കാർക്കും ഉത്പാദകർക്കും വ്യക്തിത്വപരിശീലനത്തിനും ഉദാരമായ പദ്ധതികൾ അപ്പെഡെ നൽകുന്നുണ്ട്[1].

അവലംബം തിരുത്തുക

 1. 1.0 1.1 കർഷകശ്രീ മാസിക. ഏപ്രിൽ 2009. താൾ 24
"https://ml.wikipedia.org/w/index.php?title=അപ്പെഡ&oldid=835745" എന്ന താളിൽനിന്ന് ശേഖരിച്ചത്