അപസ്മാര

(അപസ്മാരപുരുഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദു പുരാണപ്രകാരം, അജ്ഞതയെയും അപസ്മാരത്തെയും പ്രതിനിധീകരിക്കുന്ന ഒരു കുള്ളനാണ് അപസ്മാര. ഇതിനെ മുയലക അഥവാ മുയലകൻ എന്നും വിളിക്കുന്നു. ലോകത്ത് അറിവ് സംരക്ഷിക്കപ്പെടുവാൻ അപ്സമാരപുരുഷൻ വധിയ്ക്കപ്പെടാൻ പാടില്ല; അഥവാ വധിയ്ക്കപ്പെടുകയാണെങ്കിൽ അറിവും അജ്ഞതയും തമ്മിലുള്ള സന്തുലിതാവസ്ഥ തകിടം മറിയും. അപസ്മാരയുടെ വധത്തിലുടെ അർത്ഥമാക്കുന്നത് കഠിനാധ്വാനവും പ്രയത്‌നവും ആത്മസമർപ്പണവും ഇല്ലാതെ ജ്ഞാനപ്രാപ്തി ലഭ്യമാകുന്നുവെന്നാണ്. ഇത് പിന്നീട്‌, എല്ലാ രൂപത്തിലുള്ള ജ്ഞാനത്തിന്റെയും മൂല്യശോഷണത്തിലേക്ക് നയിക്കുന്നു. അപസ്മാരപുരുഷനെ നിയന്ത്രിക്കുവാനായി, നാട്യത്തിന്റെ രാജാവായി അറിയപ്പെടുന്ന നടരാജനായി ശിവൻ അവതരിക്കുകയും കോസ്മിക് നൃത്തരൂപമായ താണ്ഡവമാടുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. താണ്ഡവനൃത്തമാടുന്ന സമയത്ത്, നടരാജൻ അപസ്മാരപുരുഷനെ തന്റെ വലംകാൽ ഉപയോഗിച്ച് ഞെരിക്കുന്നു. അമരത്വം ലഭ്യമായിട്ടുള്ള ചുരുക്കം ചില രാക്ഷസന്മാരിലൊന്നാണ് അപസ്മാര. ശിവൻ എല്ലാ കാലവും നടരാജരൂപത്തിൽ അപസ്മാരപുരുഷനെ അടിച്ചമർത്തുന്നുവെന്നു വിശ്വസിയ്ക്കപ്പെടുന്നു.

അപസ്മാര
"https://ml.wikipedia.org/w/index.php?title=അപസ്മാര&oldid=3065609" എന്ന താളിൽനിന്ന് ശേഖരിച്ചത്