അപകടകരമായ വസ്തുക്കളേയോ സാഹചര്യങ്ങളേയോ ഉപകരണങ്ങളേയോ സൂചിപ്പിക്കുന്ന അംഗീകരിക്കപ്പെട്ട അടയാളങ്ങളാണ് അപകട അടയാളങ്ങൾ അഥവാ മുന്നറിയിപ്പ് അടയാളങ്ങൾ ( Hazard symbols or warning symbols). വൈദ്യുത അപകട സാധ്യത, വിഷവസ്തുക്കൾ, റേഡിയോ ആക്റ്റീവ് വികിരണങ്ങൾ തുടങ്ങിയവയും ഇത്തരം അടയാളങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു. നിയമപരമായി നിർദ്ദേശിക്കപ്പെടുന്നവയാണ് ഈ അടയാളങ്ങൾ. അപകടസാധ്യത വ്യക്തമാകുന്ന തരത്തിൽ വ്യത്യസ്ത നിറത്തിലും അധികവിവരങ്ങൾ ചേർത്തുമാണ് ഇവ നൽകുന്നത്. ഭാഷാപരിമിതി മറികടന്ന് സന്ദേശമെത്തിക്കാൻ ഇത്തരം അടയാളങ്ങൾക്കാവുന്നു. 

തലയോട്ടി ചിഹ്നം മരണം സൂചിപ്പിക്കുന്ന അടയാളം

അപകട അടയാളങ്ങളുടെ പട്ടിക

തിരുത്തുക
Type of hazard Unicode glyph Unicode Image
ജനറിക് മുന്നറിയിപ്പ് U+26A0  
വിഷം U+2620  
റേഡിയേഷൻ U+2622  
Radiation – high-level source  
Non-ionizing radiation  
Biological hazard U+2623  
കാർസിനോജൻ  
ഉന്നത വോൾട്ടത ⚡︎ U+26A1  
ലേസർ അപകടം  
More hazard symbols can be found on the list of GHS hazard pictograms and the list of DIN 4844-2 warning symbols

പൊതുവായ അപകട സൂചകങ്ങൾ

തിരുത്തുക
 
German road warning symbol

വാഹനയാത്രക്കാരെ അപകടസാധ്യത ഓർമ്മിപ്പിക്കുന്നതിന് പാതയ്ക്കരികിൽ അതിശയ ചിഹ്നം ഒരു മുന്നറിയിപ്പ് അടയാളം ആയി നൽകാറുണ്ട്[1] ഇതിന് താഴെയായി ഏത് തരം അപകടമെന്ന് സൂചിപ്പിക്കുന്ന അധിക ചിഹ്നം കൂടി നൽകുന്നു. റോഡ് യാത്രയുമായി ബന്ധമില്ലാത്തയിടങ്ങളിലും ഈ അപകടസൂചകം നൽകാറുണ്ട്. തനതായ അപകടസൂചകം ഇല്ലാത്ത സാഹചര്യത്തിൽ, മുന്നറിയിപ്പ് നൽകുന്നതിനാണ് അൽഭുതചിഹ്നം സൂചകമായി ചേർക്കുന്നത്.

  1. "A series european traffic signs". Archived from the original on 2010-01-17. Retrieved 2019-10-28.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അപകട_അടയാളങ്ങൾ&oldid=3623179" എന്ന താളിൽനിന്ന് ശേഖരിച്ചത്