അന ഫിഗെറോ
ചിലിയിലെ അധ്യാപികയും ഫെമിനിസ്റ്റും രാഷ്ട്രീയ പ്രവർത്തകയും [1] സർക്കാർ ഉദ്യോഗസ്ഥയുമായിരുന്നു[2] അന ഫിഗെറോവ (ജൂൺ 19, 1907 - 1970) [i][3][4][5]
അന ഫിഗെറോ | |
---|---|
ജനനം | അന ഫിഗെറോ 19 June 1907 |
മരണം | 1970 സാന്റിയാഗോ |
ദേശീയത | ചിലിയൻ |
തൊഴിൽ | ഫെമിനിസ്റ്റ്, സഫ്രാജിസ്റ്റ്, government official, UN diplomat, Senior executive in ILO |
സജീവ കാലം | 1947 to 1967 |
അറിയപ്പെടുന്നത് | Work in UN and ILO |
അറിയപ്പെടുന്ന കൃതി | Woman's suffrage, Modernizing schooling education system in Chile, UN diplomat and International Labour Organization |
ജീവിതരേഖ
തിരുത്തുക1907 ജൂൺ 19 ന് മിഗുവൽ ഫിഗ്യൂറോ റെബൊലെഡോയുടെയും അന ഗജാർഡോ ഇൻഫാന്റെയുടെയും മകളായി സാന്റിയാഗോയിൽ ഫിഗ്യൂറോ ജനിച്ചു. [6]1928 ൽ ചിലി സർവകലാശാലയിൽ പഠിച്ച് ബിരുദം നേടി. [6] 1928 ൽ അവർ ഇംഗ്ലീഷ് പ്രൊഫസറായി. [5] 1938 ൽ ലൈസിയോ സാൻ ഫെലിപ്പ്, 1939 ൽ ലൈസിയോ ഡി ടെമുക്കോ എന്നിവയുടെ ഡയറക്ടറായി ജോലി ചെയ്തു. തുടർന്ന് യുഎസ്എയിൽ 1946 ൽ കൊളംബിയ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കോളേജിലും 1946 ൽ കൊളറാഡോ സ്റ്റേറ്റ് കോളേജിലും (ഗ്രീലി) പഠനം തുടർന്നു.[6]
1947 മുതൽ 1949 വരെ ചിലിയുടെ ഹൈസ്കൂൾ സമ്പ്രദായത്തിന്റെ ജനറൽ സൂപ്പർവൈസറായിരുന്നു.[4] 1948-ൽ ചിലിയൻ ഫെഡറേഷൻ ഓഫ് വിമൻസ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ (ഫെഡറേഷ്യൻ ചിലേന ഡി ഇൻസ്റ്റിറ്റ്യൂഷൻസ് ഫെമെനിനാസ്) പ്രസിഡന്റ് എന്ന നിലയിൽ അവർ സാർവത്രിക വോട്ടവകാശം പ്രോത്സാഹിപ്പിച്ചു. ഇത് 1931 നും 1952 നും ഇടയിൽ ക്രമേണ നേടിയെടുത്തു.[5][6] 1949 മുതൽ 1950 വരെ അവർ വിദേശകാര്യ മന്ത്രാലയത്തിന്റെ വനിതാ ബ്യൂറോയുടെ തലവനായിരുന്നു.[4]
സാമൂഹ്യ പ്രവർത്തകർക്കായുള്ള യൂണിവേഴ്സിറ്റി സ്കൂളിൽ അവർ മനഃശാസ്ത്രം പഠിപ്പിച്ചു. സോഷ്യൽ പിരിയോഡിസ്‌റ്റിക്ക ഡെൽ സൂരിലെ ഒരു പത്രപ്രവർത്തക കൂടിയായിരുന്നു അവർ.[6]
1950 നും 1952 നും ഇടയിൽ അവർ ഐക്യരാഷ്ട്രസഭയുടെ മൂന്നാം പൊതുസഭയിൽ "മിനിസ്റ്റർ പ്ലിനിപൊട്ടൻഷ്യറി" ആയി ചിലിയെ പ്രതിനിധീകരിച്ചു. മനുഷ്യാവകാശ കമ്മീഷനുകളിലെ പ്രതിനിധിയായിരുന്നു അവർ. സാമൂഹിക, സാംസ്കാരിക, മാനുഷിക സമിതിയുടെ പ്രസിഡൻറ് കൂടിയായിരുന്നു അവർ.[6] 1952-ൽ അവർ യുഎൻ രക്ഷാസമിതിയിൽ പങ്കെടുത്ത[4]തുടർന്ന്, യുഎന്നിലെ നിരവധി പ്രധാന സ്ഥാനങ്ങളിൽ അവർ പ്രതിനിധീകരിക്കപ്പെട്ടു, അതിൽ ലോകത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള അഭയാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നത് ഉൾപ്പെടുന്നു.[4]) 1952-ൽ അവർ യുഎൻ സെക്യൂരിറ്റി കൗൺസിലിലും പങ്കെടുത്തു.[4] 1952-ൽ, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറലായി, സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചുമതലകൾ ഏൽപ്പിച്ചു.[4]വാർഷിക കോൺഫറൻസിന്റെ നിരവധി സെഷനുകളുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായും അവർ ILO യിൽ ജോലി ചെയ്യുകയും നിരവധി പ്രാദേശിക സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.[4]
ജനറൽ അസംബ്ലിയുടെ ഐക്യരാഷ്ട്ര സമിതിയുടെ അധ്യക്ഷയായ ആദ്യ വനിതയായിരുന്നു ഫിഗ്യൂറോ; യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിലെയും നിരായുധീകരണ കാര്യങ്ങളുടെ യുഎൻ ഓഫീസിലെയും ആദ്യ വനിത; ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയും
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Editors of the American Heritage Dictionaries 2005, പുറം. 278.
- ↑ Olsen 1994, പുറം. 273.
- ↑ Kinnear 2011, പുറം. 153.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 Lubin & Winslow 1990, പുറം. 201.
- ↑ 5.0 5.1 5.2 Bizzarro 2005, പുറം. 288.
- ↑ 6.0 6.1 6.2 6.3 6.4 6.5 Hilton 1947, പുറം. 84.
ഗ്രന്ഥസൂചിക
തിരുത്തുക- Bizzarro, Salvatore (20 April 2005). Historical Dictionary of Chile. Scarecrow Press. ISBN 978-0-8108-6542-6.
- Editors of the American Heritage Dictionaries (2005). The Riverside Dictionary of Biography. Houghton Mifflin Harcourt. ISBN 0-618-49337-9.
{{cite book}}
:|author=
has generic name (help) - Hilton, Ronald (1947). Who's Who in Latin America: Part IV, Bolivia, Chile and Peru. Stanford University Press. ISBN 978-0-8047-0737-4.
- Kinnear, Karen L. (22 July 2011). Women in Developing Countries: A Reference Handbook: A Reference Handbook. ABC-CLIO. ISBN 978-1-59884-426-9.
- Lubin, Carol Riegelman; Winslow, Anne (1990). Social Justice for Women: The International Labor Organization and Women. Duke University Press. p. 201. ISBN 0-8223-1062-7.
- Olsen, Kirstin (1 January 1994). Chronology of Women's History. Greenwood Publishing Group. p. 273. ISBN 978-0-313-28803-6.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല