ചിലിയൻ എഴുത്തുകാരനായ അന്റോണിയോ സ്കാർമെത്ത 1940 നവംബർ 7൹ ചിലിയിലെ അന്റോഫഗാസ്തയിൽ ക്രൊയേഷ്യയിൽ നിന്നും കുടിയേറിയ ദമ്പതികളുടെ മകനായി ജനിച്ചു.[2] ചിലിയിൽ നിന്നും ന്യൂയോർക്കിലെ കൊളംബിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് അദ്ദേഹം സാഹിത്യത്തിലും തത്ത്വചിന്തയിലും ബിരുദം നേടിയത്.[3] 1967-73 കാലത്ത് ചിലിയിൽ നിന്നും നാടുകടത്തപ്പെട്ട് സ്കാർമെത്ത ബ്യൂണസ് അയേഴ്സിലും, പശ്ചിമ ബർലിനിനും ആയിരുന്നു. 1987ൽ ചിലിയിലേക്കു തിരിച്ചു വന്ന അദ്ദേഹം വിവിധ സർവ്വകലാശാലകളിൽ അദ്ധ്യാപകനായി ജോലി നോക്കി. 2000-2003 കാലത്ത് അദ്ദേഹം ജർമ്മിയിലെ ചിലിയൻ അമ്പാസിഡറായിരുന്നു.[3]

അന്റോണിയോ സ്കാർമെത്ത
Antonio Skármeta in 2010
Antonio Skármeta in 2010
ജനനംEsteban Antonio Skármeta Vranicic
(1940-11-07) നവംബർ 7, 1940  (83 വയസ്സ്)
ചിലി Antofagasta, Chile
തൊഴിൽWriter
ഭാഷSpanish
ദേശീയതChilean
പൗരത്വംChilean
GenreNovel
ശ്രദ്ധേയമായ രചന(കൾ)Ardiente paciencia (1985)
അവാർഡുകൾPrix Médicis étranger (2001)
Premio Iberoamericano Planeta-Casa de América de Narrativa (2011)
National Prize for Literature (2014)
പങ്കാളിCecilia Boisier[1]
Nora María Preperski
കുട്ടികൾBeltrán Skármeta Boisier
Gabriel Skármeta Boisier
Fabián Skármeta Preperski
Javier Skármeta Preperski

1987ലെ ബർലിൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗമായും പ്രവർത്തിച്ചു.[4] സ്പെയിനിലെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ അവാർഡ് ആയ പ്ലാനെറ്റാ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[5]

കൃതികൾ തിരുത്തുക

  • El entusiasmo, 1967.
  • Desnudo en el tejado, 1969.
  • Tiro libre, 1973.
  • Soñé que la nieve ardía, 1975.
  • Novios solitarios, 1975.
  • No paso nada, 1980.
  • La insurrección, 1982.
  • Ardiente paciencia, 1985.
  • El cartero de Neruda, 1985.
  • Matchball, 1989.
  • La composición, 1998.
  • La boda del poeta, 1999.
  • La chica del trombón, 2001.
  • El baile de la victoria, 2003.
  • Los días del arco iris, 2010.

അവലംബം തിരുത്തുക

  1. divorced
  2. http://www.cooperativa.cl/noticias/cultura/premios/premios-nacionales/antonio-skarmeta-es-el-nuevo-premio-nacional-de-literatura/2014-08-22/173314.html
  3. 3.0 3.1 അന്റോണിയോ സ്കാർമെത്ത: നർത്തകിയും മോഷ്ടാവും - എൻ. ശശിധരൻ (ഭാഷാപോഷിണി ഓഗസ്റ്റ് 2014)
  4. "Berlinale: Juries". berlinale.de. Archived from the original on 2013-10-23. Retrieved 2011-02-27.
  5. Planeta-Casa de América de Narrativa Archived 2015-07-01 at the Wayback Machine., official website

അധികവായനക്ക് തിരുത്തുക

  • "Skarmeta, Antonio 1940–". Contemporary Authors: New Revision Series. Vol. 80. Gale Research. 1999. pp. 398–400. ISBN 0-7876-3090-X.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അന്റോണിയോ_സ്കാർമെത്ത&oldid=3950362" എന്ന താളിൽനിന്ന് ശേഖരിച്ചത്