അന്ന വെബെർ - വാൻ ബൊസെ (March 27, 1852 – October 29, 1942) ഡച്ചുകാരിയായ ആൽഗാകളെപ്പറ്റി പഠിച്ച പ്രത്യേകിച്ചും സമുദ്ര ആൽഗകളെപ്പറ്റി പഠിച്ച ശാസ്ത്രജ്ഞയായിരുന്നു. [1]

Anna Weber-van Bosse
Anne Antoinette van Bosse
ജനനം(1852-03-27)മാർച്ച് 27, 1852
മരണംഒക്ടോബർ 29, 1942(1942-10-29) (പ്രായം 90)
പൗരത്വംNetherlands
കലാലയംUniversity of Amsterdam
ജീവിതപങ്കാളി(കൾ)Max Wilhelm Carl Weber
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhycology, Marine biology
രചയിതാവ് abbrev. (botany)Weber-van Bosse

ചെറുപ്പകാലത്ത് ആംസ്റ്റർഡാം മൃഗശാല കൂടെക്കൂടെ സന്ദർശിച്ചതിൽനിന്നുള്ള പ്രചോദനമാണ് അവരെ സസ്യശാസ്ത്രവും ജന്തുശാസ്ത്രവും പഠിക്കാനിടയാക്കിയത്. 1880ൽ അവർ ആംസ്റ്റ്രഡാം സർവ്വകലാശാല്യിൽചേർന്നു. പുരുഷന്മാരായ വിദ്യാർഥികളിൽനിന്നും മാറി പ്രത്യേക മുറിയിലാണ് അവർ തന്റെ പരീക്ഷണപ്രവർത്തനങ്ങൾ നടത്തിയത്.[1]

സിബോഗ പര്യവേക്ഷണത്തിൽനിന്നുമാണ് അവർക്ക് തന്റെ ഏറ്റവും മഹത്തായ കണ്ടെത്തലുകൾ നടത്താൻ കഴിഞ്ഞത്. അന്ന വെബെർ - വാൻ ബൊസെ, തന്റെ ഭർത്താവായ മാക്സ് വെബെറുമൊത്താണ് ഈ പര്യവേക്ഷണം നടത്തിയത്. ഈ യാത്രകൾ അനേകം പുതിയ കണ്ടുപിടിത്തങ്ങൾ നടത്താൻ അവരെ സഹായിച്ചു. Periphykon, Exophyllum, and Microphyllum ഇവ ഇതിൽപ്പെടും. ഈ യാത്രകളിൽനിന്നുമുള്ള അവരുടെ കണ്ടെത്തലുകൾ Corallinaceae(1904), and her four-volume Liste des algues du Siboga(1913-1928) എന്നീ പേപ്പറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[1]

അവർക്ക് അനേകം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1942 ഒക്ടോബർ 29നു തന്റെ തൊണ്ണൂറാം വയസ്സിൽ അവർ അന്തരിച്ചു.

  1. 1.0 1.1 1.2 Creese, Mary (2004). Ladies in the Laboratory II. PO Box 317 Oxford OX2 9RU, UK: Scarecrow Press, INC. pp. 106–110. ISBN 0-8108-4979-8.{{cite book}}: CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=അന്ന_വെബെർ_-_വാൻ_ബൊസെ&oldid=4118222" എന്ന താളിൽനിന്ന് ശേഖരിച്ചത്