അന്ന ലൂക്കൻസ് (ഒക്‌ടോബർ 29, 1844 – ജൂൺ 27, 1917) പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ നിന്നുള്ള ഒരു അമേരിക്കൻ ഫിസിഷ്യയായിരുന്നു. ഇംഗ്ലീഷ്:Anna Lukens അവർ മെഡിസിൻ പരിശീലിക്കുകയും ആശുപത്രികളിൽ നേതൃത്വപരമായ റോളുകൾ വഹിക്കുകയും വൈദ്യശാസ്ത്രം പഠിപ്പിക്കുകയും ചെയ്തു. വൈസ് പ്രിവൻഷൻ ആൻഡ് സ്റ്റേറ്റ് റെഗുലേഷൻ ഫോർ ന്യൂയോർക്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു.

Anna Lukens
ജനനംOctober 29, 1844
മരണംJune 27, 1917
Burial PlaceLaurel Hill Cemetery, Philadelphia, Pennsylvania, U.S.
തൊഴിൽPhysician, Medical Educator

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1844 ഒക്ടോബർ 29 ന് ഫിലാഡൽഫിയയിലാണ് അന്ന ജനിച്ചത്. 1855 നും 1870 നും ഇടയിൽ, അവളുടെ കുടുംബം പെൻസിൽവാനിയയിലെ പ്ലിമൗത്തിൽ താമസക്കാരായിരുന്നു, കൂടാതെ സൊസൈറ്റി ഓഫ് ഫ്രണ്ട്സ് അംഗമായിരുന്നു. [1] അവൾ ഫിലാഡൽഫിയയിലെ ഫ്രണ്ട്‌സ് സെമിനാരിയിൽ പഠിച്ചു. [2]

പിന്നിട് 1867-ൽ ഡോ. ഹിറാം കോർസന്റെ കീഴിൽ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ചേർന്ന അവർ 1870 മാർച്ച് [3] [4] ന് സ്കൂളിൽ നിന്ന് ബിരുദം നേടി. 1869 നവംബറിൽ പെൻസിൽവാനിയ ഹോസ്പിറ്റലിലെ ക്ലിനിക്കുകളിൽ പങ്കെടുക്കുമ്പോൾ, ആദ്യമായി വനിതാ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ എത്തിയപ്പോൾ, ആൺ വിദ്യാർത്ഥികളുടെ ആട്ടും തുപ്പിനും ഇടക്ക് അവരും ഒരു മിസ് ബ്രൂമോളും ചേർന്ന് ഒരു സ്ത്രീ വിദ്യാർത്ഥികളെ ആശുപത്രി വളപ്പിൽ നിന്ന് പുറത്തേയ്ക്ക് നയിച്ചു [3] [5]

റഫറൻസുകൾ

തിരുത്തുക
  1. Mrs. John A. Logan (1912). The Part Taken by Women in American History. Wilmington, Delaware: The Perry-Nalle Publishing Company. pp. 740–741.  This article incorporates text from this source, which is in the public domain.
  2. Frances Elizabeth Willard; Mary Ashton Rice Livermore (1897). American Women: Fifteen Hundred Biographies with Over 1,400 Portraits: A Comprehensive Encyclopedia of the Lives and Achievements of American Women During the Nineteenth Century. Mast, Crowell & Kirkpatrick. p. 477.
  3. 3.0 3.1 Frances Elizabeth Willard; Mary Ashton Rice Livermore (1897). American Women: Fifteen Hundred Biographies with Over 1,400 Portraits: A Comprehensive Encyclopedia of the Lives and Achievements of American Women During the Nineteenth Century. Mast, Crowell & Kirkpatrick. p. 477.
  4. Clara Marshall (1897). The Woman's Medical College of Pennsylvania. An historical outline. Philadelphia: P. Blakiston, Son & Company. p. 60. Retrieved July 19, 2017.
  5. Mrs. John A. Logan (1912). The Part Taken by Women in American History. Wilmington, Delaware: The Perry-Nalle Publishing Company. pp. 740–741.  This article incorporates text from this source, which is in the public domain.
"https://ml.wikipedia.org/w/index.php?title=അന്ന_ലൂക്കെൻസ്&oldid=3842693" എന്ന താളിൽനിന്ന് ശേഖരിച്ചത്