അന്ന റൂസ്‍വെൽറ്റ് ഹാൾസ്റ്റെഡ്

അന്ന എലീനർ റൂസ്‍വെൽസ് ഡാൾ ബോയെറ്റിഗെർ ഹാൾസ്റ്റഡ് (മെയ് 3, 1906 – ഡിസംബർ 1, 1975) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. ഒരു ന്യൂസ് പേപ്പർ എഡിറ്ററായിരിക്കെ പൊതുജനസമ്പർക്ക പരിപാടികളിലു പങ്കെടുത്തിരുന്നു. അവർ യു.എസ്. പ്രസിഡൻറായിരുന്ന ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിൻറെയും എലീനർ റൂസ്‍വെൽറ്റിൻറെയും മകളായിരുന്ന അവർ വൈറ്റ് ഹൌസിലെ സാമൂഹ്യവും ഭരണപരവുമായ കാര്യങ്ങളിൽ പിതാവിനെ സഹായിച്ചിരുന്നു. 1930 ൽ പുറത്തിറങ്ങിയ രണ്ട് ബാലകൃതികൾ അവർ എഴുതിയിട്ടുണ്ട്.

അന്ന റൂസ്‍വെൽറ്റ് ഹാൾസ്റ്റെഡ്
Anna Roosevelt with her dog "Chief".
ജനനം
Anna Eleanor Roosevelt

(1906-05-03)മേയ് 3, 1906
മരണംഡിസംബർ 1, 1975(1975-12-01) (പ്രായം 69)
അന്ത്യ വിശ്രമംSt. James Episcopal Churchyard, Hyde Park, New York
ദേശീയതAmerican
തൊഴിൽWriter and editor
ജീവിതപങ്കാളി(കൾ)
(m. 1926; div. 1934)

(m. 1935; div. 1949)

James Addison Halsted
(m. 1952; her death 1975)
കുട്ടികൾAnna Eleanor Roosevelt Dall
Curtis Roosevelt Dall
John Roosevelt Boettiger
മാതാപിതാക്ക(ൾ)Franklin D. Roosevelt
Eleanor Roosevelt

അവർ തന്റെ രണ്ടാം ഭർത്താവായ ക്ലിയറൻസ് ബോയിറ്റിഗറോടൊപ്പം "സീറ്റിൽ പോസ്റ്റ്-ഇന്റലിജെൻസർ” എന്ന പത്രത്തിലെ വനിതാ കോളം എഡിറ്ററായി ജോലി ചെയ്തിരുന്നു. പിന്നീട് അവർ ചില യൂണിവേഴ്സിറ്റികളിൽ പബ്ലിക് റിലേഷൻസ് എന്ന വിഷയം കൈകാര്യം ചെയ്തു.