എണ്ണച്ചായം മാദ്ധ്യമമാക്കി ചിത്രരചന നിർവ്വഹിച്ചിരുന്ന ഒരു ബെൽജിയൻ ചിത്രകാരിയായിരുന്നു അന്ന മാർട്ടിനോവ് സറീന.[1] 1907 സെപ്റ്റംബർ 17 നായിരുന്നു ജനനം.

ജീവിതരേഖ

തിരുത്തുക

1907-ൽ ലാത്വിയയിലെ റിഗയിലാണ് സറീന ജനിച്ചത്. 1928 മുതൽ 1935 വരെയുള്ളകാലത്ത് സറീന ലാത്വിയൻ അക്കാഡമി ഓഫ്‍ ആർട്സിൽ ചേർന്നു പഠിച്ചിക്കുകയും അവിടെനിന്ന് ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു. അതിനു ശേഷം ആൻറ്‍വെർപ്പിലേയ്ക്കു പോയി. 1972 വരെ ആൻറ്‍വെർപ്പിലെ റോയൽ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ ഒരു പ്രൊഫസർ ആയി ജോലി ചെയ്തിരുന്നു.[2] 1984 ൽ ബെൽജിയത്തിലെ ആൻറ്‍വെർപ്പിൽ വച്ചാണ് സറീന മരണമടഞ്ഞത്.[3] 

  1. "Anna Martinowa Zarina - Artist Keywords and Quick Facts - Anna Martinowa Zarina". www.askart.com. Retrieved 2016-03-05.
  2. "studija". www.studija.lv. Retrieved 2016-03-05.
  3. "Explore Anna Martinova Zarina (ps.)". rkd.nl. Retrieved 2016-03-05.
"https://ml.wikipedia.org/w/index.php?title=അന്ന_മാർട്ടിനോവ്_സറീന&oldid=2515376" എന്ന താളിൽനിന്ന് ശേഖരിച്ചത്