അന്ന ബോച്ച്
അന്ന റോസലീ ബോച്ച് Anna Rosalie Boch (10 February 1848 – 25 February 1936) ഒരു ബെൽജിയൻ ചിത്രകാരിയായിരുന്നു. സെയിന്റ് വാസ്ത് എന്ന സ്ഥലത്തു ജനിച്ചു. 1936ൽ ബെൽജിയത്തിലെ ഇക്സെല്ലെസ് എന്ന സ്ഥലത്തു മരിച്ചു. അവിടെത്തന്നെയുള്ള സെമിത്തേരിയിൽ അടക്കംചെയ്തു.
രചനാരീതി
തിരുത്തുകബോച്ച് നവ-ഇംബ്രഷണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമായിരുന്നു. അവരുടെ മുൻരചനകൾ ഒരു പോയിന്റ്ലിസ്റ്റ് ടെക്നിക്ക് ഉപയോഗിച്ചാണു നിർവ്വഹിച്ചിരുന്നത്. എന്നാൽ അവർ മ്‌പ്രഷനിസ്റ്റ് ശൈലിയാണു പിന്തുടർന്നത്. ഇസിദോർ വാർഹെയ്ഡെന്റെ ശിഷ്യയായിരുന്ന അവരെതിയോ വാൻ റിസ്സെൽബെർഷി സ്വാധീനിച്ചു.
ശേഖരണം
തിരുത്തുകതന്റെ രചനകൽ കൂടാതെ ബോച്ച് ആ കാലഘട്ടത്തിലെ ഏറ്റവും പ്രധാന ഇമ്പ്രഷനിസ്റ്റ് ചിത്രങ്ങളുടെ ഒരു വലിയ ശേഖരം ശേഖരിച്ച് സൂക്ഷിച്ചുവച്ചിരുന്നു.[1] അവർ അന്നത്തെ ചെറുപ്പക്കാരായ അനവധി ചിത്രകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ സഹോദരനായ യുജീൻ ബോച്ചിന്റെ സുഹൃത്തായിരുന്ന വിൻസന്റ് വാൻഗോഗ് അത്തരത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നവരിൽ പെടുന്നു. വാൻ ഗോഗിന്റെ റെഡ് വന്യാർഡ് The Vigne Rouge (The Red Vineyard),[2] എന്ന ചിത്രം ബോച്ച് വാങ്ങി. വാൻഗോഗ് അത്യപൂർവ്വമായേ തന്റെ രചനകൾ വിറ്റിരുന്നുള്ളു. അന്ന ബോച്ചിനു മാത്രമേ തന്റെ രചനയിലൊന്നു നൽകിയുള്ളു. അന്നയുടെ ബോച്ച് ശേഖരം അവരുടെ മരണശേഷം മാത്രമേ വിറ്റുള്ളു. തന്റെ മരണപത്രത്തിൽ തന്റെ പണം പാവപ്പെട്ട ചിത്രകാരന്മാരായ സുഹൃത്തുക്കൾക്കായി നൽകാനായി നിർദ്ദേശിച്ചിട്ടുണ്ട്.
മഹത്ത്വം
തിരുത്തുകഅവരുടെ 140 പെയിന്റിങ്ങുകൾ അവരുടെ തോട്ടക്കാരന്റെ മകളായ ഇഡ വാൻ ഹീലവിഞിനു സമർപ്പിച്ചു. ഈ ചിത്രങ്ങളിൽ ഈ കുട്ടി കുഞ്ഞായിരിക്കുമ്പോൾ പൂന്തോട്ടത്തിലിരിക്കുന്നതായാണു ചിത്രീകരിച്ചിരിക്കുന്നത്. 1968ൽ ഈ 140 ചിത്രങ്ങൾ അവരുടെ ബന്ധുവായ ലുട്വിൻ വോൺ ബോച്ച് വാങ്ങി. അദ്ദേഹം ഒരു സിറാമിക് സ്ഥാപനത്തിന്റെ ഉടമയായിരുന്നു. 1992ൽ ഇഡയുടെ മരണം വരെ ഈ ചിത്രങ്ങൾ അവരുടെ വീട്ടിൽ സൂക്ഷിക്കപ്പെട്ടു.[3]
അന്ന ബോച്ചിന്റെ വില്പത്രം പ്രകാരം ചില പെയിന്റിംഗുകൾ ചില മ്യൂസിയങ്ങൾക്കും നൽകി.
അവരുടെ പേര് മോസ്കൊയിലെ പുഷ്കിൻ മ്യൂസിയവും പാരിസിലെ മുസി ഡി ഓഴ്സേയിലും ബന്ധപ്പെട്ട് ഉണ്ട്. [4] [5]
അവലംബം
തിരുത്തുക- ↑ "Anna Boch Collection". Archived from the original on 31 May 2015.
- ↑ "History of the Red Vineyard".
- ↑ "Opening of the Anna & Eugene Boch Expo".
- ↑ "Musée d'Orsay: Painting". 4 February 2009.
- ↑ "Vincent van GoghHuis Zundert - Art centre and museum on the birth ground of Vincent van Gogh in Zundert (Netherlands)". Vincent van GoghHuis Zundert.
സ്രോതസ്സ്
തിരുത്തുക- P. & V. Berko, Dictionary of Belgian painters born between 1750 & 1875, Knokke 1981, p. 51.