അമേരിക്കയിൽ നിന്നുമുള്ള ഒരു ആഫ്രോ-അമേരിക്കൻ പണ്ഡിതയും, അധ്യാപികയും, കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച വനിതയുമായിരുന്നു അന്ന ജൂലിയ ഹേവുഡ് കൂപ്പർ എന്ന അന്നാ കൂപ്പർ. ഡോക്ടറേറ്റു ബിരുദം കരസ്ഥമാക്കിയ നാലാമത്തെ ആഫ്രോ-അമേരിക്കൻ വനിതയാണ് അന്ന.

അന്ന ജൂലിയ കൂപ്പർ
ജനനം
അന്ന ജൂലിയ ഹേവുഡ്

(1858-09-10)സെപ്റ്റംബർ 10, 1858
മരണം1964 ഫെബ്രുവരി 27 (വയസ്സ് 105)
വിദ്യാഭ്യാസംഎം,എ (ഒബെർലിൻ കോളേജ്) 1887
പി.എച്ച്.ഡി,(പാരീസ് സർവ്വകലാശാല) 1924
ജീവിതപങ്കാളി(കൾ)ജോർജ്ജ്.എ.കൂപ്പർ (1877–1879)
കുട്ടികൾലുല ലൗ ലോസൺ (വളർത്തു മകൾ) [1]

ബാല്യം വിദ്യാഭ്യാസം തിരുത്തുക

വടക്കൻ കരോളിനയിലുള്ള ഒരു അടിമവർഗ്ഗ കുടുംബത്തിലാണ് അന്ന ജനിച്ചത്. പിതാവ് കൂപ്പർ ഒരു വേലക്കാരനായിരുന്നു. 1868 ൽ അന്നക്ക് ഒമ്പതു വയസ്സുള്ളപ്പോൾ ഒരു സ്കോളർഷിപ്പിനു അർഹയാവുകയും പുതിയതായി തുടങ്ങിയ സ്കൂളിൽ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. കറുത്ത വർഗ്ഗക്കാരായ അടിമകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി തുടങ്ങിയ ഒരു വിദ്യാലയം ആയിരുന്നു അത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായിരുന്നു അവിടെ വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയിരുന്നത്.

അവലംബം തിരുത്തുക

  1. Hutchinson, Louise Daniel (1981). Anna J. Cooper. Washington: Anocostia Neighborhood Museum of the Smithsonian Institution. OCLC 07462546.
"https://ml.wikipedia.org/w/index.php?title=അന്ന_ജൂലിയ_കൂപ്പർ&oldid=2510080" എന്ന താളിൽനിന്ന് ശേഖരിച്ചത്