അന്ന-ലെന ഫോർസ്റ്റർ
ജർമ്മൻ പാരാ ആൽപൈൻ സ്കീയറാണ് അന്ന-ലെന ഫോർസ്റ്റർ (ജനനം: 15 ജൂൺ 1995). 2014, 2018 വർഷങ്ങളിൽ വിന്റർ പാരാലിമ്പിക്‌സിൽ അഞ്ച് മെഡലുകൾ അവർ നേടിയിരുന്നു.
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേര്(കൾ) | "Leni", "Lenchen" | ||||||||||||||||||||||||||||||||||||||||
ദേശീയത | German | ||||||||||||||||||||||||||||||||||||||||
ജനനം | Radolfzell, Germany | 15 ജൂൺ 1995||||||||||||||||||||||||||||||||||||||||
സജീവമായ വർഷങ്ങൾ | 2012– | ||||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||||
രാജ്യം | Germany | ||||||||||||||||||||||||||||||||||||||||
കായികയിനം | Para-alpine skiing | ||||||||||||||||||||||||||||||||||||||||
Disability class | LW12-1 | ||||||||||||||||||||||||||||||||||||||||
Event(s) | Downhill Giant slalom Slalom Super-G Super combined | ||||||||||||||||||||||||||||||||||||||||
പരിശീലിപ്പിച്ചത് | Justus Wolf | ||||||||||||||||||||||||||||||||||||||||
Medal record
|
മുൻകാലജീവിതം
തിരുത്തുകജർമ്മനിയിലെ കോൺസ്റ്റാൻസ് റഡോൾഫ്സെലിലാണ് ഫോർസ്റ്റർ ജനിച്ചത്. വലതു കാലില്ലാതെയും ഇടതു കാലിൽ എല്ലുകൾ കാണാതെയുമാണ് അവർ ജനിച്ചത്.[1] വിഡികെ മൻചെൻ സ്കൂൾ ക്ലബിൽ ആറാമത്തെ വയസ്സിൽ അവർ സ്കീയിംഗ് ആരംഭിച്ചു.[1]
കരിയർ
തിരുത്തുകഎൽഡബ്ല്യു 12 പാരാ-ആൽപൈൻ സ്കീയിംഗ് വർഗ്ഗീകരണത്തിൽ ഒരു മോണോ സ്കീയും ഔട്ട്‌ഗ്രിഗറുകളും ഉപയോഗിച്ച് ഫോസ്റ്റർ മത്സരിക്കുന്നു.[1]
സ്പെയിനിലെ ലാ മോളിനയിൽ നടന്ന ഐപിസി ആൽപൈൻ സ്കീയിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വനിതാ സ്ലാലോമിൽ 2 മിനിറ്റ് 31.31 സെക്കൻഡിൽ വെള്ളി മെഡൽ നേടി. സൂപ്പർ കോമ്പിനേഷനിൽ നാലാമതും സൂപ്പർ-ജിയിൽ അഞ്ചാം സ്ഥാനവും അവർ നേടിയിരുന്നുവെങ്കിലും ജയിന്റ് സ്ലാലോം പൂർത്തിയാക്കുന്നതിൽ അവർ പരാജയപ്പെട്ടു.[1]
റഷ്യയിലെ സോചിയിൽ 2014 ലെ വിന്റർ പാരാലിമ്പിക്‌സിനായി ജർമ്മൻ ടീമിന്റെ ഭാഗമായി ഫോർസ്റ്ററിനെ തിരഞ്ഞെടുത്തു. 2 മിനിറ്റ് 14.35 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്ലാലോമിൽ മത്സരിച്ച അവർ സ്വർണ്ണ മെഡൽ ജേതാവാകുകയും അവരുടെ വിജയം പ്രഖ്യാപിക്കുന്ന പത്രക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.[2] ആദ്യ മത്സരം ആരംഭിക്കുമ്പോൾ തന്നെ അതിവേഗം ഫിനിഷ് ചെയ്ത അവരുടെ സഹതാരം അന്ന ഷാഫെൽഹുബറിനെ അയോഗ്യനാക്കിയതിനാലാണ് അവർക്ക് സ്വർണം ലഭിച്ചത്.[1][3] ഒരു അപ്പീലിനെത്തുടർന്ന് ഷാഫെൽഹുബറിനെ പുനഃസ്ഥാപിക്കുകയും ഫോർസ്റ്ററിന് വെള്ളി മെഡൽ നൽകുകയും ചെയ്തു.[4]ഗെയിംസിൽ രണ്ടാമതും വെള്ളി മെഡൽ നേടിയ ഫോസ്റ്റർ, കമ്പയിൻഡ് മതസരത്തിൽ ഷാഫെൽഹുബറിന്റെ പിന്നിലായി. രണ്ട് ജർമ്മൻ സ്കീയർമാർ മാത്രമാണ് മത്സരം പൂർത്തിയാക്കിയ അത്ലറ്റുകൾ.[5][6]അവരുടെ മൂന്നാമത്തെ പാരാലിമ്പിക് മെഡൽ, വെങ്കലം, ജയിന്റ് സ്ലാലോമിൽ ലഭിച്ചു. അവിടെ ഷാഫെൽഹുബറിനും ഓസ്ട്രിയൻ സ്കീയർ ക്ലോഡിയ ലോഷിനും പിന്നിൽ 2 മിനിറ്റ് 59.33 സെക്കൻഡിൽ എത്തി.[7]
2012-ൽ ബാഡെൻ സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡിനായി ഫോർസ്റ്റർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2013-ൽ അവരുടെ നേട്ടങ്ങൾ അടയാളപ്പെടുത്തുന്നതിനായി അവരുടെ ജന്മനഗരമായ റഡോൾഫ്സെൽ ഒരു സ്വർണ്ണ മെഡൽ നൽകി.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "Forster Anna-Lena". International Paralympic Committee. Archived from the original on 2018-03-26. Retrieved 12 August 2014.
- ↑ "Germany's Forster Skis to Paralympic Slalom Gold". Ria Novosti. 12 March 2014. Archived from the original on 2014-08-31. Retrieved 12 August 2014.
- ↑ "Kimberly Joines to take bronze in slalom, not silver". CBC Sports. 13 March 2013. Retrieved 12 August 2014.
- ↑ "Schaffelhuber awarded gold after successful slalom appeal". International Paralympic Committee. 13 March 2014. Retrieved 12 August 2014.
- ↑ "Etherington wins historic silver". Channel4. 14 March 2014. Archived from the original on 12 August 2014. Retrieved 12 August 2014.
- ↑ "Sochi 2014 Paralympic Winter Games Alpine Skiing Women's Super Combined sitting". International Paralympic Committee. Archived from the original on 2015-09-24. Retrieved 12 August 2014.
- ↑ "Sochi 2014 Paralympic Winter Games Alpine Skiing Women's Giant Slalom sitting". International Paralympic Committee. Archived from the original on 2014-08-12. Retrieved 12 August 2014.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- അന്ന-ലെന ഫോർസ്റ്റർ at the International Paralympic Committee (also here)