അന്നാ ബുനീന എന്ന അന്നാ പെട്രോവ്ന ബുനീന (Russian: А́нна Петро́вна Бу́нина; IPA: [ˈannə pʲɪˈtrovnə ˈbunʲɪnə] ( listen); January 18, 1774 – December 16, 1829) റഷ്യയിലെ ഒരു കവിയായിരുന്നു. അവരായിരുന്നു ആദ്യമായി സാഹിത്യപ്രവർത്തനം കൊണ്ടു മാത്രം ജീവിച്ച റഷ്യയുടെ കവിയായിരുന്നു.[1] നോബൽ സമ്മാനജേതാവായ ഇവാൻ ബുനിന്റെ മുൻഗാമിയും കൂടിയാണ്.

അന്നാ ബുനീന
Portrait by Alexander Varnek
Portrait by Alexander Varnek
ജനനം(1774-01-18)ജനുവരി 18, 1774
Urusovo, Ryazan Governorate
മരണംഡിസംബർ 16, 1829(1829-12-16) (പ്രായം 55)
Denisovka, Ryazan Governorate
GenrePoetry
ബന്ധുക്കൾIvan Bunin

ജീവചരിത്രം

തിരുത്തുക

അന്ന റഷ്യയിലെ ഉർസോവോ ഗ്രാമത്തിലാണ് ജനിച്ചത്. അവരുടെ അമ്മ കുഞ്ഞു ജനിച്ച ഉടൻ മരണമടഞ്ഞു. അവരെ വളർത്തിയത് അവരുടെ ചില ബന്ധുക്കളായിരുന്നു. വളരെക്കുറച്ചു പഠിക്കാനെ കഴിഞ്ഞുള്ളു. 13 വയസ്സിൽത്തന്നെ അവർ എഴുത്താരംഭിച്ചു. 1799-ൽ അവർ തന്റെ രചനകൾ പ്രസിദ്ധീകരിച്ചു.[2] 1802ൽ അവർ തന്റെ പിതാവിന്റെ ചെറിയ സമ്പാദ്യം ഉപയോഗിച്ച് സെന്റ് പീറ്റേഴ്സ്ബർഗിലേയ്ക്കു പോയി. അവിടെവച്ച് അവർ ഒരു ചെറിയ വീട് വാങ്ങുകയും ഒരു ട്യൂട്ടറെ വച്ച് പഠനം തുടരുകയും ചെയ്തു. അവിടെവച്ച് അവർ തന്റെ സാഹിത്യസേവനം തുടർന്നു. തന്റെ സാഹിത്യപ്രവർത്തനം കൊണ്ടു തന്നെ അവർ ജീവിച്ചു. അന്നത്തെ റഷ്യയുടെ രാജകുടുംബം അവർക്ക് 1809, 1810 ,1813 ൽ പെൻഷൻ അനുവദിച്ചു. Lovers of the Russian Word എന്ന സംഘടനയുടെ ബഹുമാന്യ അംഗത്വം ലഭിച്ചു. പക്ഷെ, ആൺ അംഗങ്ങളെപ്പോലെ അവർക്ക് ആ സംഘടനയിൽ തന്റെ സ്വന്തം അഭിപ്രായം പറയാനുള്ള അനുവാദമില്ലായിരുന്നു.

1809-ൽ അവർ പ്രസിദ്ധീകരിച്ച The Inexperienced Muse എന്നതായിരുന്നു അവരുടെ ആദ്യ രചന. 1812-ൽ അവരുടെ രണ്ടാമത്തെ രചന ഇതെ പേരിൽ ഇറങ്ങി. 1815-17 വരെ അവർ തന്റെ സ്തനാർബുദചികിത്സയ്ക്കായി ബ്രിട്ടൺ സന്ദർശിച്ചെങ്കിലും ചികിത്സ വിജയിച്ചില്ല. 1819ൽ തന്റെ Collected Works പ്രസിദ്ധീകരിച്ചു. 1824-ൽ തന്റെ രോഗം മൂർഛിച്ചതിനാൽ സെന്റ് പീറ്റേഴ്സ്ബർഗ് വിട്ട് തന്റെ ബന്ധുക്കളുടെ കൂടെ താമസമായി. 1829ൽ അവർ ഡെനിസോവ്ക എന്ന സ്ഥലത്തുവച്ചു മരിച്ചു. ഉറുസോവോയിൽ അടക്കി.

അവലോകനം

തിരുത്തുക

അവർ വളരെ വൈവിധ്യമുള്ള പ്രമേയങ്ങളും രീതികളും ഉപയോഗിച്ചു. സ്ത്രീകളുടെ അനുഭവങ്ങൾ, പ്രത്യേകിച്ച് പുരുഷന്മാരുമായുള്ള അഭിപ്രായവ്യത്യാസം പ്രമേയമാക്കി. അവർക്കുമുൻപുള്ള കവികളുടെ രചനകളിൽനിന്നും വ്യത്യസ്തത പുലർത്തിയിരുന്നു. കാലക്രമത്തിൽ അവരുടെ കവിതകൾ വിസ്മൃതിയിലാണ്ടുപോയി.

ഇംഗ്ലിഷ് പരിഭാഷകൾ

തിരുത്തുക
  • Though Poverty's No Stain and Conversation Between Me and the Women, (poems), from An Anthology of Russian Women's Writing, Oxford, 1994.
  1. Smith, Bonnie (2008). The Oxford Encyclopedia of Women in World History, Volume 1. Oxford University Press. pp. 265–266. ISBN 0-19-514890-8. Retrieved 2011-11-24.
  2. Cornwell, Neil; Christian, Nicole (1998). Reference Guide to Russian Literature. Fitzroy Dearborn Publishers. p. 210. ISBN 1-884964-10-9. Retrieved 2011-11-24.
"https://ml.wikipedia.org/w/index.php?title=അന്നാ_ബുനീന&oldid=2950412" എന്ന താളിൽനിന്ന് ശേഖരിച്ചത്