അന്നാപൊളിസ് റോയൽ
അന്നാപൊലിസ് റോയൽ കാനഡയിലെ നോവ സ്കോട്ടിയയിലെ അന്നാപോളിസ് കൗണ്ടിയുടെ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഇത് മുമ്പ് പോർട്ട് റോയൽ എന്ന പേരിലറിയപ്പെട്ടിരുന്നു.[2][3] ഇന്നത്തെ അന്നാപൊളിസ് റോയൽ അതേ പേരിൽ അറിയപ്പെടുന്ന ഇവിടുത്തെ രണ്ടാമത്തെ ഫ്രഞ്ച് കുടിയേറ്റ കേന്ദ്രമാണ്. ഹാബിറ്റേഷൻ എന്നുകൂടി അറിയപ്പെടുന്ന 1605-ലെ ഫ്രഞ്ച് കുടിയേറ്റ കേന്ദ്രമായ പോർട്ട്-റോയൽ നാഷണൽ ഹിസ്റ്റോറിക് സൈറ്റുമായി ഇത് തെറ്റിദ്ധാരണയുണ്ടാക്കാൻ ഇടവരുന്നു. 1629-ൽ സ്കോട്ടിഷ് കുടിയേറ്റക്കാർ ചാൾസ് ഫോർട്ട് ഒരു പുതിയ സ്ഥലത്ത് സ്ഥാപിച്ചുവെങ്കിലും ഇത് 1632-ൽ ഫ്രാൻസിന് വിട്ടുകൊടുത്തതോടെ രണ്ടാമത്തെ പോർട്ട്-റോയൽ ആയി മാറുകയും ചെയ്തു. 1710-ൽ ബ്രിട്ടൻ പോർട്ട് റോയൽ ഉപരോധിച്ചതിനെത്തുടർന്ന് ആൻ രാജ്ഞിയുടെ ബഹുമാനാർത്ഥം ഈ പുതിയ ഫ്രഞ്ച് സെറ്റിൽമെന്റിന്റെ പേര് പുനർനാമകരണം ചെയ്യപ്പെട്ടു.[4] 1749-ൽ ഹാലിഫാക്‌സ് സ്ഥാപിതമാകുന്നതുവരെ ഏകദേശം 150 വർഷത്തോളം ഈ നഗരം അക്കാഡിയയുടെയും പിന്നീട് നോവ സ്കോട്ടിയയുടെയും തലസ്ഥാനമായിരുന്നു. 1710-ൽ പോർട്ട് റോയൽ ഉപരോധിച്ചതിന് ശേഷം സ്ഥിരമായി കൈമാറ്റം ചെയ്യപ്പെടുന്നതിന് മുമ്പ് ബ്രിട്ടീഷുകാർ ഇത് ആറ് തവണ ആക്രമിച്ചിരുന്നു. അടുത്ത അമ്പത് വർഷങ്ങളിൽ, ഫ്രഞ്ചുകാരും അവരുടെ സഖ്യകക്ഷികളും തലസ്ഥാനം വീണ്ടെടുക്കാൻ നടത്തിയ ആറ് സൈനിക ശ്രമങ്ങൾ പരാജയപ്പെട്ടു. അമേരിക്കൻ വിപ്ലവസമയത്ത് നടത്തിയ ഒരു റെയ്ഡ് ഉൾപ്പെടെ, വടക്കേ അമേരിക്കയിലെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതലായി അന്നാപൊലിസ് റോയൽ മൊത്തം പതിമൂന്ന് ആക്രമണങ്ങൾ നേരിട്ടു.[5]
അന്നാപൊളിസ് റോയൽ | ||
---|---|---|
Seaward view at Annapolis Royal | ||
| ||
Coordinates: 44°44′30″N 65°30′55″W / 44.74167°N 65.51528°W | ||
Country | Canada | |
Province | Nova Scotia | |
Municipality | Annapolis County | |
Founded | 1605 (as Port Royal) | |
Incorporated | November 29, 1892 | |
Electoral Districts Federal | West Nova | |
Provincial | Annapolis | |
• Mayor | Amery Boyer | |
• Governing Body | Annapolis Royal Town Council | |
• MLA | Carman Kerr (L) | |
• MP | Chris d'Entremont (C) | |
(2016)[1] | ||
• ആകെ | 2.04 ച.കി.മീ.(0.79 ച മൈ) | |
ഉയരത്തിലുള്ള സ്ഥലം | 7 മീ(23 അടി) | |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | |
(2021) | ||
• ആകെ | 530 | |
• ജനസാന്ദ്രത | 268.3/ച.കി.മീ.(695/ച മൈ) | |
Demonym(s) | Annapolitan | |
സമയമേഖല | UTC-4 (AST) | |
• Summer (DST) | UTC-3 (Atlantic Daylight Saving Time) | |
Postal code | B0S1A0 | |
ഏരിയ കോഡ് | 902 | |
Telephone Exchange | 526, 532 | |
Official name | Annapolis Royal Historic District National Historic Site of Canada | |
Designated | 1994 |
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2016censusNSmunis
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Baynes, T.S., ed. (1878). . Encyclopædia Britannica. Vol. 2 (9th ed.). New York: Charles Scribner's Sons. p. 61.
{{cite encyclopedia}}
: Cite has empty unknown parameters:|1=
,|coauthors=
, and|authors=
(help) - ↑ Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 2 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 64. .
- ↑ Harris, Carolyn (Aug 2017). "The Queen's land". Canada's History. 97 (4): 34–43. ISSN 1920-9894.
- ↑ Dunn (2004), പുറം. viii.