അന്നപൂർണി സുബ്രഹ്മണ്യം

ഇന്ത്യന്‍ ശാസ്ത്രജ്ഞ

ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ ശാസ്ത്രജ്ഞയാണ് അന്നപൂർണി സുബ്രഹ്മണ്യം( ഇംഗ്ലീഷ്: Annapurni Subramaniam). വാനനിരീക്ഷണ ശാസ്ത്ര മേഖലയിലാണ് ഇവർ പ്രവർത്തിക്കുന്നത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. നക്ഷത്ര ക്ലസ്റ്ററുകൾ, താരാപഥങ്ങളിലെ പരിണാമവും നിവാസികളും മഗെല്ലനിക് മേഘങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനങ്ങളാണ് പ്രധാന മേഖല.[1][2]

അന്നപൂർണി സുബ്രഹ്മണ്യം
ജനനം
ദേശീയതഇന്ത്യൻ
കലാലയംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്
കുട്ടികൾ2
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംആസ്‌ട്രോഫിസിക്സ്
സ്ഥാപനങ്ങൾഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്
ഡോക്ടർ ബിരുദ ഉപദേശകൻപ്രൊഫ. റാം സാഗർ

വിദ്യാഭ്യാസം

തിരുത്തുക

പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ശാസ്ത്രവിഷയത്തിൽ ബിരുദം നേടി. 1996ൽ ബെംഗളൂരിവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.[2][3]

ഔദ്യോഗിക ജീവിതം

തിരുത്തുക

1990 മുതൽ 1996 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിൽ റിസർച്ച് ഫെലോ. 1998ൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി. നിലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിൽ ശാസ്ത്രജ്ഞയായി സേവനം ചെയ്യുന്നു. ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂനിയനിൽ സജീവ അംഗമാണ്. [4]

ഗവേഷണ മേഖല

തിരുത്തുക
 • നക്ഷത്ര ഗണങ്ങൾ(open and globular)
 • നക്ഷത്ര ഘടനയും pre-MS stars
 • Classical Be & Herbig Ae/Be stars
 • ക്ഷീരപഥ ഘടന
 • മഗല്ലാനിക് മേഘങ്ങൾ
 • നക്ഷത്ര സാന്ദ്രത [2]

അവരുടെ പ്രസിദ്ധീകരണങ്ങൾ ഇവിടെ കാണാം[Astronomy Database

ഇപ്പോഴത്തെ പദ്ധതികൾ

തിരുത്തുക
 • Emission line stars in star clusters
 • Star formation history of young star clusters
 • Candidate old open clusters - unraveling the old disk
 • Accurate photometry of unstudied open clusters
 • Halo of the Small Magellanic Cloud
 • Stellar population in the Large Magellanic Cloud
 • Outer limits Survey: Magellanic Clouds [2]
 1. "Women in Science - Annapurni S" (PDF). Retrieved March 22, 2014.
 2. 2.0 2.1 2.2 2.3 "Profile - IIA Annapurni S". Retrieved March 22, 2014.
 3. "Annapurni Subramaniam". Sheisanastronomer.org. Retrieved 2014-03-24.
 4. "Annapurni Subramaniam". IAU. 2013-01-07. Retrieved 2014-03-24.