അന്ധകൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പുരാണത്തിൽ പരാമർശിക്കുന്ന ഒരു അസുരനാണ് അന്ധകൻ.
ഐതിഹ്യം
തിരുത്തുകശിവനോടുള്ള പ്രേമത്താൽ ഒരിക്കൽ പാർവ്വതി ശിവന്റെ കണ്ണുകൾ രണ്ടും കൈകൊണ്ടു പൊത്തിയടച്ചു. നിമിഷാർദ്ധനേരത്തെ ആ പ്രക്രിയയിൽ പ്രപഞ്ചമാകെ ഇരുളിലാണ്ടതായി ഐതിഹ്യം പറയുന്നു. ശിവന്റെ തൃക്കണ്ണിൽ നിന്നുള്ള ചൂടുകാരണം പാർവതിദേവിയുടെ കൈകൾ വിയർത്ത് ഒഴുകാൻ തുടങ്ങി. ആ വിയർപ്പിൽ നിന്നും ഒരു ദിവ്യശിശു ജന്മമെടുക്കുകയും ചെയ്തു. അന്ധകാരത്തിൽ ജനിച്ചവനായതുകൊണ്ട് ശിവൻ ആ കുഞ്ഞിന് അന്ധകൻ എന്നു പേരിട്ടു. അന്ധകാരത്തിൽ ജനിച്ചതിനാൽ കുട്ടി അന്ധനും വിരൂപനും ആയിരുന്നു. ആ സമയത്ത് പുത്രകാമനയോടെ ശിവനെ തപസ്സു ചെയ്തുകൊണ്ടിരുന്ന ഹിരണ്യാക്ഷന് ആ ശിശുവിനെ ശിവൻ നൽകി. അവനെ ഉത്തമപുത്രനായി വളർത്തണം എന്ന വാക്കോടെയായിരുന്നു ആ ദാനം.